യുവജനങ്ങളുടെ ആഘോഷമായി കാഞ്ഞിരപ്പള്ളി രൂപതാ ദിനം

ഭാ​​വി​​യി​​ലേ​​ക്കു​​ള്ള വ​​ള​​ർ​​ച്ച​​യ്ക്കു യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ മൂ​​ല​​ധ​​നം ആ​​ത്മീ​​യ സ​​ന്പ​​ത്താ​​ണെ​​ന്നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ. കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ രൂ​​പ​​താ​​ദി​​നാ​​ഘോ​​ഷ​​പ​​രി​​പാ​​ടി​​ക​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​ൻ ഒ​​റ്റ​​ക്കെ​​ട്ടാ​​യി ഒ​​രു കു​​ടും​​ബ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും മാ​​ർ അ​​റ​​യ്ക്ക​​ൽ പ​​റ​​ഞ്ഞു.

യു​​വ​​ജ​​ന​ കേ​​ന്ദ്രീ​​കൃ​​ത​​മാ​​യി​​ട്ടാ​​ണ് രൂ​​പ​​താ​​ദി​​ന പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. 300 യു​​വ​​ജ​​ന​​ങ്ങ​​ൾ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു. ഇ​​ന്‍റ​​റാ​​ക്ടീ​​വ് സെ​​ഷ​​നി​​ൽ മാ​​ർ ജോ​​സ​​ഫ് പാം​​ബ്ലാ​​നി യു​​വ​​ജ​​ന​​ങ്ങ​​ളു​​മാ​​യി സം​​വ​​ദി​​ച്ചു. വി​​കാ​​രി​​ജ​​ന​​റാ​​ൾ ഫാ.​ ​കു​​ര്യ​​ൻ താ​​മ​​ര​​ശേ​​രി മോ​​ഡ​​റേ​​റ്റ​​റാ​​യി.

സമ്മേളനത്തിന് മുന്നോടിയായി നടന്ന യാ​​മ​​പ്രാ​​ർ​​ഥ​​ന​​യ്ക്കു രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ നേ​​തൃ​​ത്വം ന​​ൽ​​കി. രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​ ​ജ​​സ്റ്റി​​ൻ പ​​ഴേ​​പ​​റ​​ന്പി​​ൽ സ്വാ​​ഗ​​തം ആ​​ശം​​സി​​ച്ചു. സാ​​ക്ഷ്യ​​ത്തി​​ന് അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി ഒ​​രു സ്വീ​​കാ​​ര്യ​​ത​​യും സ്വ​​കാ​​ര്യ​​ത​​യും സു​​താ​​ര്യ​​ത​​യും ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും സ്വ​​കാ​​ര്യ​​ത​​യെ ആ​​ദ​​രി​​ക്ക​​ണ​​മെ​​ന്നും മാ​​ർ ജോ​​സ​​ഫ് പാം​​ബ്ലാ​​നി തന്റെ സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ