കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ ദി​നാ​ഘോ​ഷം 12 ന് ​

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ദി​നം 12 ന് ​കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ നടക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​ബ്ലാ​നി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 146 ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം നടക്കും. രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ സമ്മേളനത്തിന്റെ ഉ​ദ്ഘാ​ട​നം നിർവഹിക്കും. ക്രൈ​സ്ത​വ സാ​ക്ഷ്യ​വും ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തെ കുറിച്ച് മാ​ര്‍ ജോ​സ​ഫ് പാം​ബ്ലാ​നി മു​ഖ്യ പ്ര​ഭാ​ഷ​ണം നൽകും.

ഒ​ക്‌​ടോ​ബ​റി​ല്‍ റോ​മി​ൽ ന​ട​ക്കു​ന്ന മെ​ത്രാ​ന്‍ സി​ന​ഡി​ന്‍റെ വി​ഷ​യ​ത്തോ​ട​നു​ബ​ന്ധി​ച്ചും 2018 യു​വ​ജ​ന​വ​ര്‍​ഷ​മാ​യി കെ​സി​ബി​സി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിലും യു​വ​ജ​ന​കേ​ന്ദ്രീ​കൃ​ത​മാ​യി​ട്ടാ​ണ് രൂ​പ​താ​ദി​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യി 300 യു​വ​ജ​ന​ങ്ങ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പങ്കെടുക്കും. യുവജനങ്ങളുമായുള്ള ഇ​ന്‍റ​റാ​ക്ടീ​വ് സെ​ഷ​നി​ല്‍ മാ​ര്‍ ജോ​സ​ഫ് പാം​ബ്ലാ​നി യു​വ​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്യും. ‘സ​ഭ​യു​ടെ പ്ര​തീ​ക്ഷ യു​വ​ജ​ന​ങ്ങ​ള്‍’ എ​ന്ന ആ​പ്ത​വാ​ക്യ​ത്തെ ആ​സ്പ​ദ​മാ​ക്കി യു​വ​ജ​ന ക​ണ്‍​വ​ന്‍​ഷ​ന്‍റെ ലോ​ഗോ​ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്യും.

ഉ​ച്ച​യ്ക്ക് 12.45നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ സ​മാ​പ​ന സ​ന്ദേ​ശവും സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍ സ്വാ​ഗ​ത​വും മാ​തൃ​വേ​ദി രൂ​പ​താ സെ​ക്ര​ട്ട​റി ജി​ജി പു​ളി​യം​കു​ന്നേ​ല്‍ ന​ന്ദി​യും പ​റ​യും. പാ​പ്പാ​ഗാ​ന​ത്തോ​ടു​കൂ​ടി സ​മ്മേ​ള​നം അ​വ​സാ​നി​ക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here