കാലിത്തൊഴുത്തോളം താണിറങ്ങുന്ന കാരുണ്യത്തിന്റെ പേരാണു ദൈവമെന്ന് കെസിബിസി ക്രിസ്മസ് സന്ദേശം

കൊച്ചി: കാലിത്തൊഴുത്തോളം താണിറങ്ങുന്ന കാരുണ്യത്തിന്റെ പേരാണു ദൈവമെന്നും ദുരന്തബാധിതരെയും ലോകമെങ്ങുമുള്ള ദരിദ്രരെയും ക്രിസ്മസ് ദിനങ്ങളില്‍ പ്രത്യേകമായി ഓര്‍മിക്കുകയും പ്രാര്‍ഥിക്കുകയും പങ്കുവയ്ക്കല്‍കൊണ്ടു പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യാന്‍ െ്രെകസ്തവര്‍ പ്രത്യേകം സന്നദ്ധത കാണിക്കണമെന്നു കെസിബിസി സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

മനുഷ്യനില്‍ ദൈവത്തെ തേടാനുള്ള ആഹ്വാനമാണു ക്രിസ്മസ്. മനുഷ്യരിലും മറ്റെല്ലാ ജീവജാലങ്ങളിലും ദൈവികഅടയാളം കാണുന്നവരാണു യഥാര്‍ഥ ജ്ഞാനികള്‍. ക്രിസ്മസ് മനുഷ്യജീവിതത്തിന്റെ ഏതവസ്ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ പകരുന്നു. ദൈവകാരുണ്യത്തിനു ഹൃദയം തുറക്കുന്നവര്‍ക്കുള്ളതാണു സമാധാനം എന്നതാണു ക്രിസ്മസിന്റെ സന്ദേശം.

കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ സംയുക്തമായാണ് ക്രിസ്മസ് സന്ദേശം നല്‍കിയത്.

Leave a Reply