അസംഘടിത മേഖലയിൽ തൊഴിലാളി ശാക്തീകരണം അനിവാര്യം: കെസിബിസി ലേ​ബ​ർ ക​മ്മീ​ഷ​ൻ

അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളെ സം​ഘി​പ്പി​ക്കു​ന്ന​തി​ലും അവരുടെ ശാ​ക്തീ​ക​ര​ണ​ത്തി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നു കെ​സി​ബി​സി ലേ​ബ​ർ ക​മ്മീ​ഷ​ൻ. മേ​യ്ദി​ന​ത്തോ​ടു​ബ​ന്ധി​ച്ചു ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ സ​ന്ദേ​ശ​ത്തി​ലാണ് ഈ കാര്യം സൂചിപ്പിക്കുന്നത്.

രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ന്ത്ര​ണ്ട് ശ​ത​മാ​നം മാ​ത്ര​മേ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ എന്നും അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ൽ കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ൽ​കു​ന്നി​ല്ല എന്നും സം​ഘ​ടി​ത മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ മാ​ത്ര​മാ​ണു ട്രേ​ഡ് യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​നു താ​ത്പ​ര്യം എന്നും സന്ദേശത്തിൽ കെസിബിസി ചൂണ്ടിക്കാട്ടി. ഇ​ന്ത്യ​യി​ലെ തൊ​ഴി​ൽ ശ​ക്തി​യി​ൽ 93 ശ​ത​മാ​ന​വും അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്നു സ​ർ​ക്കാ​രി​ന്‍റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. സാ​മൂ​ഹി​ക സു​ര​ക്ഷ, നി​യ​മ​പ​രി​ര​ക്ഷ, തൊ​ഴി​ലു​റ​പ്പ് എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം ല​ഭി​ക്കാ​ത്ത​വ​രാ​ണി​വ​ർ. രാ​ജ്യ​ത്തെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ല്പാ​ദ​ന​ത്തി​ന്‍റെ 60 ശ​ത​മാ​ന​ത്തോ​ളം അ​സം​ഘ​ടി​ത മേ​ഖ​ല​യു​ടെ സം​ഭാ​വ​ന​യാ​ണ്. അതിനാൽ തന്നെ ഈ മേഖലയിൽ ഉള്ളവരെ സംഘടിപ്പിക്കുകയും അവരുടെ സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യുക ആവശ്യമാണ് എന്ന് കെ സി ബി സി അറിയിച്ചു.

കേ​ര​ള​സ​ഭ​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പീ​പ്പി​ൾ മാ​നേ​ജ്മെ​ന്‍റ് പോ​ളി​സി കെ​സി​ബി​സി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തി​യി​ട്ടു​ണ്ട്. വേ​ത​ന വ​ർ​ധ​ന​വി​നു വേ​ണ്ടി​യു​ള്ള ന​ഴ്സു​മാ​രു​ടെ ആ​വ​ശ്യ​ത്തി​ൽ അ​നു​കൂ​ല​മാ​യ നി​ല​പാ​ട് ആ​ദ്യം ത​ന്നെ കെ​സി​ബി​സി സ്വീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply