കെ​സി​ബി​സി ഓ​ഖി ദു​രി​താ​ശ്വാ​സ​ നി​ധി സ​മാ​ഹ​രി​ച്ചു

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​ മെ​​​ത്രാ​​​ൻ​ സ​​​മി​​​തി( കെ​സി​ബി​സി ) ഓ​ഖി ദു​രി​താ​ശ്വാ​സ​ നി​ധിയിലേക്ക് അ​​​ഞ്ചു കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ചു. വിവിധ കത്തോലിക്ക രൂപതകൾ, സംഘടനകൾ, സന്യാസ സമൂഹങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് ഈ രൂപാ സമാഹരിച്ചത്.

കെ​​​സി​​​ബി​​​സി​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക​​ക്ഷേ​​​മ​ വി​​​ഭാ​​​ഗ​​​മാ​​​യ ജ​​​സ്റ്റീ​​​സ്, പീ​​​സ് ആ​​ൻ​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് (ജെ​​​പി​​​ഡി) ക​​​മ്മീ​​​ഷ​​​ന് കെ​​​സി​​​ബി​​​സി ഈ തു​​​ക കൈ​​​മാ​​​റി.

കോ​​​ട്ട​​​യം ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റ​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി​​​രേ​​​ഖ ജെ​​​പി​​​ഡി ക​​​മ്മീ​​​ഷ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം എന്നിവരുടെ നേതൃത്വത്തിൽ ഈ പദ്ധതി നടപ്പിലാക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി, വ​​​രാ​​​പ്പു​​​ഴ രൂ​​​പ​​​ത​​​ക​​​ളി​​​ലെ ദു​​​രി​​​ത ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ശ്ചി​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കായി ഈ തുക വിനയോഗിക്കും. ഈ പ്രദേശങ്ങളിൽ സ​​​ർ​​​ക്കാ​​​രും മ​​​റ്റു സ​​​ന്ന​​​ദ്ധ​ സം​​​ഘ​​​ട​​​ന​​​ക​​​ളുംനടത്തിയ പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി അ​​​വ​​​യോ​​​ടു സ​​​ഹ​​​ക​​​രി​​​ച്ചും ആയിരിക്കും തുക വിനയോഗിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply