‘എന്റെ സഹപാഠിക്ക് ഒരു ബൈബിൾ’ പദ്ധതിക്ക് തുടക്കം കുറിച്ചു

പ്രളയക്കെടുതിയിൽ പെട്ട ക്രിസ്തീയ കുടുംബങ്ങൾക്ക് സൗജന്യമായി ബൈബിൾ വിതരണം ചെയ്യുന്ന പദ്ധതിയുമായി കേരളം കാത്തലിക് സ്റ്റുഡന്റസ് ലീഗ് (കെ സി എസ് എൽ). ‘എന്റെ സഹപാഠിക്ക് ഒരു ബൈബിൾ’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. കൊച്ചി രൂപതാംഗവും വചനപ്രഘോഷകനുമായ ജോൺ ആന്റണിക്ക് ബൈബിൾ കൈമാറിക്കൊണ്ട് ഔദ്യോഗികമായി ഈ പദ്ധതിക്കു തുടക്കം കുറിച്ചു.

പ്രളയത്തിൽ കുടുംബങ്ങൾക്കു നഷ്‌ടമായ ബൈബിളിനോടൊപ്പം കുരിശു രൂപം, ഈശോയുടെ തിരുഹൃദയ ചിത്രം, ജപമാല, കുടുംബ പ്രാർത്ഥനാ പുസ്തകം എന്നിവയും സൗജന്യമായി നൽകും. കേരളത്തിലെ 26 രൂപതകളിൽ കെ സി എസ് ൽ യൂണിറ്റുകളാണ് ഈ പദ്ധതിക്ക് ആവശ്യമായ ധനസമാഹരണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ