വിശ്വാസത്തെ ചേര്‍ത്ത് നിര്‍ത്തുക: പാപ്പ

വിശ്വാസത്തെ തീക്ഷണതയോടെ തന്നെ നമുക്കുള്ളില്‍ നിലനിര്‍ത്തണം എന്നും മനുഷ്യര്‍ക്കിടയിലെ ഐക്യത്തെ കാത്തു സൂക്ഷിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ലാറ്റിനിലേക്കുള്ള അദ്ദേഹത്തിന്റെ അപ്പോസ്തോലിക സന്ദർശനത്തിന്റെ ആദ്യദിനം റിഗയിൽ നടന്ന എക്യുമെനിക്കൽ പ്രാർത്ഥനായോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച അവസരത്തിലാണ്  പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്.

തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ഒട്ടേറെ വിശ്വാസികള്‍ പങ്കെടുത്തിരുന്നു. വിശ്വാസത്തെ “കാഴ്ച വസ്തു” ആക്കിത്തീർക്കുന്നതിനുള്ള അപകട സാധ്യതയെ മുന്നില്‍ കണ്ട്, അവ തടയുകയും ക്രൈസ്തവ ഐക്യം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും  ചെയ്യണം എന്ന് പാപ്പ ഓര്‍മ്മപ്പെടുത്തി. നഗരത്തിലെ ക്രൈസ്തവ ജീവിതത്തിന്റെ മൂല കേന്ദ്രം എന്ന് പാപ്പ വിശേഷിപ്പിച്ച, ലൂഥറൻ കത്തീഡ്രലില്‍ വെച്ചാണ് പ്രാര്‍ത്ഥനാ യോഗം നടന്നത്.

സുവിശേഷത്തിന്റെ മനോഹരമായ ശബ്ദം നമുക്ക് നഷ്ടപ്പെട്ടാല്‍, സ്വര്‍ഗത്തിത്തിന്റെ വാതിലിലേക്ക് നയിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതെ ആകുമെന്നും, അത് നാശത്തിലേക്കും ഏകാന്തതയിലേക്കും ഒക്കെ  നയിക്കുമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം എന്ന് ഊന്നി പറഞ്ഞാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ