വിശ്വാസത്തിന്റെ നാളത്തെ അണയാതെ സൂക്ഷിക്കുന്നതിനുള്ള നിർദേശങ്ങളുമായി പുതിയ പുസ്തകം  

കുട്ടികളിലെ വിശ്വാസത്തിന്റെ നാളത്തെ അണയാതെ സൂക്ഷിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളുമായി അമേരിക്കൻ എഴുത്തുകാരൻ  ജോൺ വുഡ്. ‘ദി ലൈറ്റ് എൻട്രസ്റ്റഡ് ടു യു: കീപ്പിങ് ദി ഫ്ളയിം ഓഫ് ഫെയ്ത് എലൈവ്’ എന്ന പുതിയ പുസ്തകത്തിലാണ് കുട്ടികളെ വിശ്വാസത്തിൽ അടിസ്ഥാനമിട്ടുവളർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മാതാപിതാക്കൾക്കായി നൽകുന്നത്.

“കുട്ടികളെക്കുറിച്ചുള്ള നമ്മുടെ സ്വപ്നം അവരെ വിശുദ്ധരായി വളർത്തുക എന്നതാണ്. ഇതൊരു സാധാരണ ബുക്ക് അല്ല. കുട്ടികളെ വളർത്തുവാനും വിശ്വാസം പഠിക്കാനും സ്നേഹിക്കാനും അവർ മനസിലാക്കിയ വിശ്വാസത്തെ ലോകത്തിനു പകർന്നു കൊടുക്കാനും കുട്ടികളെ സഹായിക്കുന്നതിനായി മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന ഒരു പരിപാടിയാണ് ഇത്” എന്ന് ജോൺ വുഡ് പറയുന്നു.

ഈ പുസ്തകത്തിനു ആറു അധ്യായങ്ങളാണ് ഉള്ളത്. ഓരോ അധ്യായവും സംഭാഷണ രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സാധാരണ കത്തോലിക്കാ രക്ഷകർത്താവ് മാത്രമാണ് ജോൺ. താനൊരു മികച്ച എഴുത്തുകാരനാണെന്നു അദ്ദേഹം ചിന്തിക്കുന്നില്ല. എന്നാൽ ഇടവകയിലെ വൈദികരുടെ സംഭാഷണമാണ് ഇത്തരം കാര്യങ്ങൾ ഒരു പുസ്തക രൂപത്തിൽ തയ്യാറാക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

പ്യൂ റിസർച്ച് സെന്ററിന്റെ പഠനങ്ങൾ പ്രകാരം, അമേരിക്കക്കാർക്ക് ഏകദേശം മൂന്നിൽ ഒന്ന് ആളുകള്‍ക്ക് ഒരു മതവും ഇല്ല. ഈ സാഹചര്യത്തിൽ മാതാപിതാക്കളുടെ വിശ്വാസത്തെ ഉറപ്പിക്കുവാനും കുട്ടികളുടെ  മനസ്സിൽ വിശ്വാസത്തിനു വേണ്ടിയുള്ള ഒരു തീക്ഷ്ണത വളർത്താനും ജോൺ ആഗ്രഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here