റോബര്‍ട്ട് എഫ് കെന്നെഡിയും ജപമാലയും

മുൻ അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നെഡിയുടെ സഹോദരനും പ്രെസിഡെന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന റോബര്‍ട്ട് എഫ് കെന്നെഡി 1968, ജൂണ്‍ അഞ്ചിന് കാലിഫോര്‍ണിയയിലെ ഒരു ഹോട്ടലില്‍ വെച്ചു കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നതായി വെളിപ്പെടുത്തല്‍. മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തിലും ജപമാലയുടെ സ്വാധീനം വളരെ വലുതായിരുന്നു.

മാധ്യമപ്രവര്‍ത്തകനും 2007- ല്‍ പ്രസിദ്ധീകരിച്ച ‘വൈ ദി ഡെമോക്രാറ്റ്‌സ് ആര്‍ ബ്ലൂ’ എന്ന പുസ്തകത്തിന്റെ ലേഖകനും കൂടിയായ മാര്‍ക്ക് സ്ട്രിച്ചേര്‍സാണ് സിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കെന്നഡിയെക്കുറിച്ച് പരാമര്‍ശിച്ചത്. ‘ലോസാഞ്ചലസ്സിലെ അംബാസ്സഡര്‍ ഹോട്ടലില്‍ വച്ച് കെന്നഡി കൊല്ലപ്പെടുമ്പോള്‍, അദ്ദേഹത്തിന്റെ അനുയായികള്‍ ജപമാലയില്‍ ശരണം തേടി. ഹോട്ടലിലെ പരിചാരകനായ ജുവാന്‍  റൊമേറോ  കെന്നഡിയുടെ കൈകളില്‍ ജപമാല അമര്‍ത്തുന്ന നിമിഷം അക്കാലത്തെ ഏറെ പ്രശസ്തമായ ഒരു  ചിത്രത്തില്‍ ഉണ്ട്. ഇന്ന് കത്തോലിക്കര്‍ അങ്ങനെ ചെയ്യുന്നത് ഒന്ന് ആലോചിച്ചു നോക്കൂ,” എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

കെന്നഡിയുടെ ജീവിതത്തിലുടനീളം ഇത്തരം ഒരു ജപമാല ഭക്തി കാണാന്‍ സാധിക്കും. റോസ്‌മേരി-ജോസഫ് കെന്നഡി ദമ്പതികളുടെ ഒമ്പതു മക്കളില്‍ ഏഴാമനായ റോബര്‍ട്ടിന്റെ  ജനനം  സാച്ചുസെറ്റ്‌സിലെ ബ്രൂക്ലിനിലായിരുന്നു. രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോള്‍ നാവികസേനയിലായിരുന്ന അദ്ദേഹം പിന്നീട് എതല്‍ സ്‌കാകേലിനെ വിവാഹം കഴിച്ചു. 11 മക്കളില്‍ അവസാനത്തെ മകള്‍ ജനിക്കും മുമ്പ് തന്നെ അദ്ദേഹം മരിച്ചു.

കെന്നഡി സഹോദരന്മാരില്‍ വിശ്വാസത്തെ ഏറ്റവും കൂടുതല്‍ ചേര്‍ത്തു നിര്‍ത്തിയത് റോബര്‍ട്ട് തന്നെയാണ്. ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള പ്രാര്‍ത്ഥനയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയ അദ്ദേഹത്തിന്റെ വീട് നിറയെ ബൈബിളുകളും മറ്റു മതഗ്രന്ഥങ്ങളുമായിരുന്നു. ബാല്യത്തില്‍ തുടങ്ങിയ അള്‍ത്താര ശുശ്രൂഷക സേവനം  ഉദ്യോഗത്തില്‍ ഇരിക്കുമ്പോഴും അദ്ദേഹം തുടര്‍ന്നിരുന്നതായി കാണാന്‍ സാധിക്കും. (റ്റി ലാറി, ബോബി കെന്നെഡി, ദി മേക്കിങ് ഓഫ് എ ലിബറല്‍ ഐക്കണ്‍,2017).

പഠന സമയത്തു ഫാദര്‍ ലീനോര്‍ഡ് ഫീനി ഉള്‍പ്പടെയുള്ള പുരോഹിതന്മാരോടുള്ള  വിവാദപൂര്‍വ്വമായ നിലപാടുകളും കെന്നഡിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

യു എസ്  സെനറ്റ് ആയിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ മാനേജരായി 1952-ല്‍ സേവനം അനുഷ്ടിച്ച കെന്നഡി പിന്നീട് ജോസഫ് മക്ക്യാര്‍ത്തിയുടെ കീഴില്‍ സെനറ്റ് സബ്കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവില്‍ കെന്നഡി അദ്ദേഹത്തിന്റെ കമ്മ്യൂണിസ-വിരുദ്ധ നിലപാടിനെക്കുറിച്ച് ഒരു കുറിപ്പ് എഴുതിയതായി ജോണ്‍ എഫ്. കെന്നഡി പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ആന്‍ഡ് മ്യൂസിയം രേഖകളില്‍ ഉണ്ട്.

1960-ലെ സഹോദരന്റെ  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം അദ്ദേഹത്തിന്  യു എസ് അറ്റോര്‍ണി ജനറലായി സ്ഥാനകയറ്റം ലഭിച്ചു. 1963-ല്‍ സഹോദരന്‍ കൊല്ലപ്പെടുന്നതോടെ കാബിനറ്റ് വിട്ടു ന്യൂ യോര്‍ക്കില്‍ യു എസ് സെന്റ് ആയി മാറി.

1968 മാര്‍ച്ചോടെ പ്രെസിഡെന്‍ഷ്യല്‍ സ്ഥാനത്തേക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങിയ അദ്ദേഹം യൂജെന്‍ മക്കാര്‍ത്തിയെ മറികടന്നു മുമ്പിലെത്തി. തൊഴിലാളി വര്‍ഗത്തെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വെള്ളക്കാരെയും കറുത്ത വര്‍ഗക്കാരെയും ഒരേപോലെ കേന്ദ്രീകരിച്ചതിനാല്‍ പലരും കെന്നഡിയുടെ ഈ നീക്കത്തെ ‘ബ്ലാക്ക്-ബ്ലൂ’ ഏകീകരണം എന്ന് പരാമര്‍ശിച്ചു.

1960-കളുടെ തുടക്കകാലത്തു ഉണ്ടായിരുന്ന ഒരു സന്തുലനം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. യുദ്ധവും, വര്‍ഗ്ഗബോധവും പട്ടിണിയും ഒക്കെ നിറഞ്ഞ ദിനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ആളുകള്‍ക്ക് പ്രതീക്ഷകള്‍ മാത്രം നല്‍കി, സഹോദരന്റെ മരണം പോലെ തന്നെ കെന്നഡിയുടെ മരണവും സംഭവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here