കേരള കത്തോലിക്കാ സഭ 2018 യുവജനവര്‍ഷമായി ആചരിക്കും

തിരുവനന്തപുരം: കേരള കത്തോലിക്കാസഭ 2018 യുവജനവര്‍ഷമായി ആചരിക്കുമെന്നു കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം. കെസിവൈഎം രൂപീകരിച്ചതിന്റെ 40ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള റൂബി ജൂബിലി യൂത്ത് അസംബ്ലിയിലായിരുന്നു പ്രഖ്യാപനം. ദൈവസാന്നിധ്യത്തിലൂടെ നമ്മുടെ ജീവിത സാഹചര്യം സ്വര്‍ഗീയമാക്കി മാറ്റാനാകുമെന്നും സത്പ്രവൃത്തികളിലൂടെ ജീവിതം ശോഭനമാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷതവഹിച്ചു. ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ യേശുവിന്റെ കരുണകൊണ്ട് അതിജീവിക്കണമെന്നു കെസിബിസി യൂത്ത് കമ്മീഷന്‍ ചെയര്‍മാനും ബത്തേരി ബിഷപ്പുമായ ഡോ.ജോസഫ് മാര്‍ തോമസ് പറഞ്ഞു.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍. ക്രിസ്തുദാസ്, കെസിവൈഎം സംസ്ഥാന ഡയറക്ടര്‍ റവ.ഡോ. മാത്യു ജേക്കബ് തിരുവാലില്‍ ഒഐസി, സിഎല്‍സി ജനറല്‍ സെക്രട്ടറി ശോഭി.കെ. പോള്‍, കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടര്‍ സിസ്റ്റര്‍ സുമം എസ്ഡി, ഐക്കഫ് ഡയറക്ടര്‍ ഫാ. ബാബുപോള്‍, ഐസിവൈഎം പ്രസിഡന്റ് സിജോ അന്പാട്ട് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply