ക​​​​ര്‍​ഷ​​​​ക​ നീ​​​​തി​​​ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​മാണ് കർഷക ജാഥ: മാ​​​​ര്‍ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ന്‍

​ക​​​​ര്‍​ഷ​​​​ക​ നീ​​​​തി​​​ക്കു വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​മാണ് കേ​​​​ര​​​​ള ക​​​​ര്‍​ഷ​​​​ക ജാഥയെന്ന് ​​​​പാ​​​​ലാ രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ന്‍ മാ​​​​ര്‍ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ന്‍. കേ​​​​ര​​​​ള ക​​​​ര്‍​ഷ​​​​ക ജാ​​​​ഥ​ പാ​​​​ലാ സോ​​​​ണ്‍ പ​​​​ര്യ​​​​ട​​​​നം പൈ​​​​ക​​​​യി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​​ര്‍ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ന്‍.

കോ​​​​ര്‍​പ​​​​റേ​​​​റ്റു​​​​ക​​​​ള്‍​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള വി​​​​ക​​​​സ​​​​ന ത​​​​ന്ത്ര​​​​മ​​​​ല്ല ക​​​​ര്‍​ഷ​​​​ക​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​​ക​​​​സ​​​​ന ത​​​​ന്ത്ര​​​​മാ​​​​ണ് സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​തെ​​​ന്നും കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ ഇ​​​തി​​​നു ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും അദ്ദേഹം പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള ക​​​​ര്‍​ഷ​​​​ക ജാ​​​​ഥ ക​​​​ര്‍​ഷ​​​​ക​​​ന്‍റെ ന​​​​വ ഉ​​​​ത്ഥാ​​​​ന​​​​ത്തി​​​​നു വ​​​​ഴി തെ​​​​ളി​​​​ക്കു​​​​മെ​​​​ന്നും മാ​​​​ര്‍ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ന്‍ കൂട്ടിച്ചേർത്തു.

റാ​​​​ലി​​​​യാ​​​​യി പൈ​​​​ക ജം​​​ഗ്‌​​​ഷ​​​നി​​​ൽ എത്തിയ ജാ​​​ഥ​​​ പാ​​​​ലാ രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ന്‍ മാ​​​​ര്‍ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ന്‍ ജാ​​​​ഥാ ക്യാ​​​​പ്റ്റ​​​​ന്‍ ഡോ. ​​​​സ​​​​ണ്ണി വി.​​​​സ​​​​ഖ​​​​റി​​​​യ​​​യെ ഷാ​​​​ള്‍ അ​​​​ണി​​​​യി​​​​ച്ചു സ്വീ​​​​ക​​​​രി​​​​ച്ചു. തു​​​​ട​​​​ര്‍​ന്നു ന​​​​ട​​​​ന്ന സ്വീ​​​​ക​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​നം മാ​​​​ര്‍ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

Leave a Reply