രണ്ടു പ്രാവശ്യം അക്രമികളാൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്റെ സാക്ഷ്യം

കഴിഞ്ഞ ഒക്ടോബറില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ഇറ്റാലിയൻ മിഷനറി വൈദികൻ മൗരീസിയോ പല്ലു രാജ്യത്ത് തിരിച്ചെത്തി. തന്നെ തട്ടിക്കൊണ്ടു പോയത് സാത്താന്റെ ഇടപെടലിലൂടെ ആയിരുന്നെന്നും പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹത്താലും സഹായത്താലുമാണ് താന്‍ രക്ഷപ്പെട്ടതെന്നും ഫാ മൗരീസീയോ പറഞ്ഞു.

മൂന്ന് വർഷമായി നൈജീരിയയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തിവരുന്ന അറുപത്തിമൂന്നുകാരനായ ഫാ മൗരീസീയോയേയും മറ്റ് രണ്ടുപേരെയും കഴിഞ്ഞ ഒക്ടോബർ 12 നാണ് തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ അക്രമികൾ ഇവരെ കൊള്ളയടിച്ചതിനുശേഷം ഒക്ടോബർ പതിനേഴാം തിയതി വിട്ടയയ്ക്കുകയായിരുന്നു എന്നാണ് വത്തിക്കാൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. 2016 ലും സമാനമായ രീതിയിൽ  ഫാ മൗരീസീയോയെ തട്ടിക്കൊണ്ടുപോവുകയും ഏകദേശം ഒന്നൊര മണിക്കൂറിനുശേഷം മോചിപ്പിക്കുകയും ചെയ്തിരുന്നു.

തട്ടിക്കൊണ്ടു പോകപ്പെട്ട സമയത്ത് മരിക്കാൻ ഒരുങ്ങിയിട്ടില്ലല്ലോ എന്നോർത്ത് താൻ അത്യധികം ഭയപ്പെട്ടിരുന്നെന്നും തന്റെ പാപങ്ങളെക്കുറിച്ച് അനുതപിക്കാൻ സമയം തരണമെന്ന് ഈശോയോട് അഭ്യർത്ഥിച്ചിരുന്നെന്നും ഫാ. മൗരീസീയോ പറഞ്ഞു. ഒരു ക്രൈസ്തവന്റെ എല്ലാവിധ അനുഗ്രഹങ്ങളും അനുഭവിക്കാൻ തക്കവിധം ഒരുക്കത്തോടെ മരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കർത്താവിനോടപേക്ഷിച്ചു. ഇതിനൊക്കെ പുറമേ ജപമാലയിൽ ധൈര്യവും ആശ്വാസവും കണ്ടെത്തി. എപ്പോഴും കൊന്ത ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഇതെല്ലാം ഭീകരർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നുണ്ടെന്ന് അവരെ അറിയിച്ചപ്പോൾ തന്നെ അവരിൽ ചെറിയ മാറ്റം കണ്ടുതുടങ്ങി. ഇംഗ്ലീഷ് വശമുണ്ടായിരുന്ന അവരുടെ നേതാവുമായി സംസാരിക്കാൻ സാധിച്ചതും ഗുണം ചെയ്തു. ഏതായാലും പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥത്താൽ തന്റെ മോചനം സാധ്യമായെന്ന് സാക്ഷ്യപ്പെടുത്തുന്നു ഫാ മൗരീസീയോ. ഇനിയുള്ള കാലവും വിശ്രമമില്ലാതെ ദൈവത്തിനുവേണ്ടി വേല ചെയ്യാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply