ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ഫൊറൊന നേതൃ സംഗമം

കോട്ടയം: കോട്ടയം അതിരൂപതയിെല വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിേയഷെന്റെ  ഫൊറൊനതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നൂതന കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുമായി കിടങ്ങൂര്‍ ഫൊറൊന നേതൃസംഗമം മറ്റക്കര സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ. സി. ഡബ്ല്യു. എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറൊന പ്രഡിന്റ് ജിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഡബ്ല്യു.എ ഫൊറൊന ചാപ്ലെയിന്‍ ഫാ. ജാസഫ് കീഴങ്ങാട്ട് ആമുഖസേന്ദശം നല്‍കി. മറ്റക്കര യൂണിറ്റ് ചാെപ്ലയിന്‍ ഫാ. ഫിലിപ്പ് കരിേശ്ശരിക്കല്‍, അതിരൂപതാ സ്രെകട്ടറി സിന്‍സി പാേറല്‍, വൈസ് പ്രസിഡന്റ്‌ ജസ്സി ചെറുപറമ്പില്‍, ട്രഷറര്‍ ബീന നെടുംചിറ, സിസ്റ്റര്‍ ബെല്ല എസ്.വി.എം, ഫൊറൊന സ്രെകട്ടറി ഷീബ എന്നിവര്‍ പ്രസംഗിച്ചു. കിടങ്ങൂര്‍ ഫൊറൊനയിെല വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കെ. സി. ഡബ്ല്യു. എ ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ