ഇസ്ലാമിക് സ്റ്റേറ്റ് ഇരകളെ സഹായിക്കുന്നതിനായി നൈറ്റ്സ് ഓഫ് കൊളംബസിനൊപ്പം ചേര്‍ന്ന് ഹാർട്ട്ഫോർഡ് രൂപതയും 

നൈറ്റ് ഓഫ് കൊളംബസിന്റെ പങ്കാളിത്തത്തോടെ, ഹാർട്ട്ഫോർഡ് അതിരൂപതയിലെ കത്തോലിക്കർ ഇസ്ലാമിക് സ്റ്റേറ്റ് പീഡിപ്പിക്കുന്ന മതന്യൂനപക്ഷങ്ങളെ സഹായിക്കാൻ പണം സമാഹരിക്കുന്നു. ഇറാഖിലും സിറിയയിലുമുള്ള ക്രിസ്തീയ നഗരങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി നൈറ്റ്സ് ഓഫ് കൊളംബസ് ഒലിവ് മരത്തിന്റെ തടികൊണ്ട് കുരിശുകള്‍ നിര്‍മ്മിച്ചിരുന്നു.

പണം സമാഹാരിക്കുന്നതിനായി നടത്തിയ പരിപാടികളില്‍ പങ്കുചേര്‍ന്ന  ഹാർട്ട്ഫോർഡ് രൂപതയിലെ ആളുകള്‍ക്കും പ്രത്യേകിച്ച് അവിടെയുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സി.ഇ.ഒ കാൾ ആൻഡേഴ്സൺ നന്ദി പറഞ്ഞു. “മധ്യപൂർവദേശത്ത് വിശ്വാസത്തിന് വേണ്ടി പീഡനത്തിന് വിധേയരായവരെ പിന്തുണയ്ക്കുന്നതിനായി ഹാർട്ട്ഫോർഡ് രൂപത നടത്തിയ ശ്രമങ്ങള്‍ക്ക് ഞങ്ങൾ നന്ദി പറയുന്നു. ഒപ്പം തന്നെ പീഡനത്തിനിരയാകുന്നവരെക്കുറിച്ച് അറിയുന്നതിനും അവര്‍ക്കായി പണം സമാഹരിക്കുന്നതിനും തങ്ങളുടെ സമയവും ഊര്‍ജ്ജവും നീക്കിവെച്ച അവിടുത്തെ ഹൈസ്കൂള്‍ വിദ്യര്‍ത്ഥികള്‍ ഞങ്ങളെ പ്രചോദിപ്പിച്ചു” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാർട്ട്ഫോർഡിലെ ഒന്‍പതു കത്തോലിക്കാ ഹൈസ്കൂളുകളിലെ വിദ്യര്‍ത്ഥികള്‍ ഇസ്ലാമിക ഭീകരവാദത്തിനെതിരെ നടന്ന ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്തു. ഓരോ സ്കൂളും  ഓരോ നഗരത്തെ പ്രാര്‍ത്ഥിക്കുന്നതിനായി തിരഞ്ഞെടുത്തു. മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനു മുന്‍കാലങ്ങളിലും നൈറ്റ്സ് ഓഫ് കൊളംബസ് മുന്‍കൈ എടുത്തിരുന്നു.

2014 -ൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇരകളെ പിന്തുണയ്ക്കുന്നതിനായി സംഘടന  19 മില്ല്യണ്‍ ഡോളറാണ് സംഭാവന ചെയ്തത്. 2016 ൽ സംഘടന അമേരിക്കൻ കോൺഗ്രസിനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനും ഒപ്പം ചേര്‍ന്നു പീഡനങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here