കൃപാഭിഷേക കൺവെൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു 

ചെത്തിപ്പുഴ പള്ളി മൈതാനത്ത് ഒക്ടോബർ 17 മുതൽ 21 വരെ നടക്കുന്ന കൃപാഭിഷേക കൺവെൻഷനു ഒരുക്കങ്ങൾ തുടങ്ങി. കൺവൻഷൻ പന്തലിന്റെ കാൽനാട്ടു കർമ്മം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ   അട്ടിച്ചിറ നിർവഹിച്ചു.

എല്ലാവർഷവും വലിയ തോതിൽ ഉള്ള വിശ്വാസികളുടെ പങ്കാളിത്വത്തോട് കൂടിയാണ് കൺവെൻഷൻ നടക്കാറുള്ളത്. 40000 ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന പന്തലിന്റെ പണിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി 501 അംഗ സ്വാഗത സംഘത്തെ രൂപീകരിച്ചു. വരും ദിവസങ്ങളിൽ ബാക്കി ക്രമീകരണങ്ങൾ നടത്തും എന്ന് വികാരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here