കുട്ടനാടിനെ കൈപിടിച്ചുയർത്താൻ ജനകീയ സദസുമായി കത്തോലിക്കാ കോൺഗ്രസ് 

പ്രളയത്തിൽ പ്രതീക്ഷകൾ തകർന്ന കുട്ടനാടിനെ കൈപിടിച്ച് ഉയർത്തുവാൻ ജനകീയ സദസുമായി  കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി.  സമിതിയുടെ ആദ്യ ജനകീയ സദസ് ഒക്‌ടോബർ രണ്ടിനു വൈകുന്നേരം നാലുമണിക്ക് മങ്കൊമ്പ് ജംഗ്ഷനിൽ നടക്കും.

മാർ ജോസഫ് പെരുന്തോട്ടം സദസ് ഉദ്‌ഘാടനം ചെയ്യും. കുട്ടനാടിന്റെ കാർഷിക മേഖലയുടെ ഉദ്ധാരണത്തിനും കടക്കെണിയിലായ കർഷകരുടെ രക്ഷയ്ക്കും പാരിസ്ഥിതിക സന്തുലനത്തിനും അവകാശ പത്രിക രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കു ജനകീയ സദസ് രൂപം നൽകും. ഒക്ടോബർ 20 നു അകം വിവിധ കേന്ദ്രങ്ങളിൽ ജനകീയ സദസ് സംഘടിപ്പിക്കാനാണ് സമിതിയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ