ലത്തീൻ ജൂൺ 14 മത്താ 5:20-26 “ഹൃദയത്തിൻ്റെ ധാർമ്മികത “

നിങ്ങളുടെ നീതി ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ…. (വാക്യം  20)

സ്വർഗ്ഗരാജ്യപ്രവേശനത്തിനായ് ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിക്കുന്ന നീതി പരിശീലിക്കണമെന്നു ആവശ്യപ്പെടുക വഴി അവർ നിയമലംഘകരാണെന്ന തെറ്റായ സന്ദേശം നൽകുന്നില്ല. അവർ നിയമങ്ങളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും കർശനമായ പാലകരായിരുന്നു. അവരുടെ നിയമപാലനത്തെ കുറിച്ചുള്ള ധാരണകളെയും പാലനരീതികളെയുമാണ് യേശു വിമർശിക്കുന്നത്.

നിയമപാലനത്തിൽ “ഹൃദയത്തിൻ്റെ ധാർമ്മികത ” (Morality of Heart) “ബുദ്ധിയുടെ യുക്തി” (Logic of Head) രണ്ട് മാനദണ്ഡങ്ങൾ പിൻതുടരാം. ഹൃദയത്തിൻ്റെ ധാർമ്മികത മാനദണ്ഡമാക്കുന്ന ഒരു വ്യക്തിയുടെ നിയമപാലനത്തെ കുറിച്ചുള്ള ധാരണകളെയും പാലനരീതികളും രൂപപ്പെടുന്നത് ദൈവവും മനുഷ്യരുമായുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിലെങ്കിൽ  ബുദ്ധിയുടെ യുക്തി മാനദണ്ഡമാക്കുന്ന വ്യക്തി നിയമങ്ങളുടെ ആത്മാവിനേക്കാളുപരിയായി അക്ഷരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കും.

മനുഷ്യൻ്റെ തല യുക്തിയുടെ ഇരിപ്പിടമാണെങ്കിൽ ദൈവികപുണ്ണ്യങ്ങളായ  സ്നേഹം, കാരുണ്യം, ക്ഷമ തുടങ്ങിയ ഭാവമയമായ വികാരങ്ങളുടെത് ഹൃദയമാണ്. ബുദ്ധിയുടെ യുക്തയല്ല, സ്‌നേഹത്തിലധിഷ്ഠിതമായ ഹൃദയത്തിൻ്റെ ധാർമ്മികതയാണ് മനുഷ്യരെ രക്ഷാകര പദ്ധതിയുടെ ഭാഗമാക്കി മാറ്റുന്നത്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here