ലത്തീൻ  ജൂലൈ 13 മത്താ 10:16-23 “നിഷ്‌കളങ്കതയും ധാർമ്മിക-സമ്പൂര്‍ണ്ണതയും”

“…….. സർപ്പങ്ങളെപോലെ വിവേകികളും പ്രാവുകളെപോലെ നിഷ്കളങ്കരുമായിരിക്കുവിൻ” (വാക്യം 16)

ലോകം അതിൻ്റെ ചെന്നായ്‌ സ്വഭാവമുള്ള പ്രവർത്തികൾ കൊണ്ട് ക്രിസ്തു ശിഷ്യരെ വെല്ലുവിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യും. പക്ഷെ ഈ അനുഭവങ്ങൾ ശിഷ്യർക്ക് ക്രിസ്തുസാക്ഷ്യത്തിനുള്ള ഏറ്റവും ഉൽകൃഷ്ടമായ അവസരങ്ങൾ നൽകും.

അത്തരം അവസരങ്ങളിൽ പ്രാവുകളുടേതുപോലുള്ള തങ്ങളുടെ നിഷ്കളങ്കതയിലൂടെ ആർക്കും സംശയവും കുറ്റവും തോന്നാത്ത വിധത്തിലുള്ള ധാർമ്മിക സമ്പൂര്‍ണ്ണത പുലർത്തണം. അതുപോലെ, സമാഗതമാകുന്ന അപകടത്തെ സർപ്പങ്ങൾ മണത്തറിയുന്നതുപോലെ സാക്ഷ്യജീവിതത്തിൽ എന്ത് സംസാരിക്കണം, ആരെ കാണണം, എവിടെ പോകണം തുടങ്ങിയ തിരിച്ചറിയാനുള്ള വിവേകബുദ്ധി ശിഷ്യർക്ക് ഉണ്ടാകണം.

പ്രാർത്ഥനയും പരിത്യാഗവും പ്രവർത്തനങ്ങളും മാത്രമല്ല, ലോകത്തിന്റെ തിൻമ്മയെ പ്രതിരോധിക്കാനുള്ള ധാർമ്മിക-സമ്പൂര്‍ണ്ണതയും (Moral Integrity) വിവേകമെന്ന കൃപയും  ഉൽകൃഷ്ട ക്രിസ്തു സാക്ഷ്യത്തിന് അത്യന്താപേക്ഷിതമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

Leave a Reply