ലത്തീൻ ജൂലൈ 14  മത്താ 10:24-33 “വിമോചനാത്മക സഹനം”

…..ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല, ദാസൻ യജമാനനേക്കാൾ വലിയവനല്ല” (വാക്യം 24)

“ശിഷ്യൻ ഗുരുവിനേക്കാൾ വലിയവനല്ല”, “ദാസൻ യജമാനനേക്കാൾ വലിയവനല്ല” എന്നീ യേശു വചനങ്ങൾ പ്രഥമ ദൃഷ്‌ടിയിൽ വിജ്ഞാനം, അധികാരം എന്നിവയുടെ ഉടമസ്ഥതയെയാണ് സൂചിപ്പിക്കുന്നത് എന്ന് തോന്നാമെങ്കിലും  യഥാർത്ഥത്തിൽ യേശു പരാമര്‍ശിക്കുന്നത് സഹനശക്തിയെ കുറിച്ചാണ്. തങ്ങളുടെ ഗുരു കടന്നുപോയ സഹന വഴികളെ വിലയിരുത്തുമ്പോൾ ശിഷ്യരുടെ സഹനങ്ങൾ ചെറുതാണ്.

യേശു തന്റെ ശിഷ്യർ സഹനങ്ങളുടെ മധ്യേ സ്ഥൈര്യവും ആത്മധീരതയും ഉള്ളവരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. സത്യത്തിനു വേണ്ടി സ്‌നാപക യോഹന്നാനും, ചാരിത്യ്രത്തിനു വേണ്ടി വി. മരിയ ഗൊരേത്തിയും ജീവൻ ബലികൊടുത്തതുപോലെ ജീവൻ ബലിയായി കൊടുത്തും സംരക്ഷിക്കേണ്ട ചില മൂല്യങ്ങളുണ്ട് ക്രൈസ്തവ ജീവിതത്തിൽ.

കൊലപാതകങ്ങളും, ഭ്രുണഹത്യയും, സ്വവർഗ-വിവാഹവും, ആഭിചാരവും വളർന്നു വരുന്ന ലോകത്തിൽ  ജീവന്റെ സംരക്ഷണത്തിന് വേണ്ടി ക്രൈസ്തവർ ഏറ്റുവാങ്ങുന്ന സഹനങ്ങൾ വിമോചനാത്മകവും രക്ഷാകരവുമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

Leave a Reply