ലത്തീൻ  ഓഗസ്റ്റ് 11 മത്താ 17:14-20″വിശ്വാസ-ശക്തി” 

“…… നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ……. ഒന്നും അസാധ്യമായിരിക്കില്ല”. (വാക്യം 20)

യൂദയായിലെ പട്ടണങ്ങളിലും, ഗ്രാമങ്ങളിലിലും കൂടിയുള്ള തങ്ങളുടെ ആദ്യത്തെ ദൗത്യയാത്രയിൽ ശിഷ്യൻമ്മാർക്ക് പിശാചുക്കളെ ബഹിഷ്‌ക്കരിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് അപ്രകാരം ചെയ്യാൻ സാധിക്കാത്തത് പിശാച് അവരെക്കാൾ ശക്തനായതുകൊണ്ടല്ല, മറിച്ചു അവരുടെ ദുര്‍ബ്ബലമായ വിശ്വാസം കൊണ്ടാണ്. യേശു അവരെ “വിശ്വാസമില്ലാത്ത തലമുറ” എന്ന് വിളിക്കുന്നതും അതുകൊണ്ടാണ്.

അതായത്, ആദ്യത്തെ ദൗത്യയാത്രയിൽ  അവർ പൂർണ്ണമായും ദൈവത്തിലാശ്രയിച്ചാണ് കാര്യങ്ങൾ ചെയ്തിരുന്നത് എങ്കിൽ അവർ ഇപ്പോൾ കുറെയൊക്കെ അവരുടെ ശക്തിയിൽ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. തിൻമ്മയുടെ ശക്തികളിന്മേലുള്ള വിജയം മനുഷ്യശക്തിയിൽ നേടിയെടുക്കാവുന്ന ഒന്നല്ല, മറിച്ചു ദൈവസഹായത്താൽ മാത്രം സാധിതമാകുന്നതാണ്.

പൂർണ്ണമായ ദൈവാശ്രയം ശക്തമായ വിശ്വാസത്തിന്റെ ലക്ഷണമാണ്, ദൈവത്തെക്കാൾ ഉപരിയായി മനുഷ്യൻ ലോകത്തെയോ, മനുഷ്യരെയോ, കഴിവുകളെയോ ആശ്രയിക്കുന്നത് ദുര്‍ബ്ബലമായ വിശ്വാസത്തിന്റെയും. ആമ്മേൻ

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ