ലത്തീൻ  ഏപ്രിൽ 21  യോഹ 6:60-69 “ശിഷ്യനിയോഗം” 

നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ? ” (വാക്യം. 67)

ജീവൻ്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണത്തിൻ്റെ അവസാനത്തിൽ അവൻ്റെ വചനങ്ങൾ കഠിനമായിത്തോന്നി അർത്ഥം മനസിലാക്കാക്കാൻ സാധിക്കാതെ ജനക്കൂട്ടം അവരവരുടെ വഴികളിലേക്ക് തിരികെപോയെങ്കിലും ശിഷ്യർ മാത്രം അവൻ്റെ സമീപത്തു നിന്നു. അപ്പോൾ തന്നെ അനുഗമിക്കാൻ അൽപ്പം പോലും നിർബന്ധിക്കാതെ ശിഷ്യരോട്‌ യേശു ചോദിക്കുകയാണ്, “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?”. പോകാൻ ആഗ്രഹിച്ചിരുന്നെങ്കിൽ തീർച്ചയായും അവർക്ക് പോകാമായിരുന്നു.

തൻ്റെ ശിഷ്യരെ മുഴുവൻ നഷ്ടപെടുമ്പോഴും ദിവ്യകാരുണ്യത്തെ കുറിച്ചുള്ള തൻ്റെ പഠനത്തെ അൽപ്പം പോലും മയപ്പെടുത്താൻ യേശു തയ്യാറാകുന്നില്ല. അതായത്, ക്രൈസ്തവ വിശ്വാസസത്യങ്ങൾ  സൗകര്യങ്ങളെ കുറിച്ചല്ല, മറിച്ചു നിയോഗങ്ങളെ കുറിച്ചാണ് ഓർമ്മപ്പെടുത്തുന്നത്.

എല്ലാവരും അവനെ വിട്ടുപോകുമ്പോഴും അവനോട് ചേർന്നുനിൽക്കുകയെന്നത് ശിഷ്യൻ്റെ നിയോഗമാണ്. അതെ, യഥാർത്ഥ മതവിശ്വാസം സൗകര്യങ്ങളെ കുറിച്ചല്ല വിശ്വാസികളെ ഓർമ്മിപ്പിക്കുന്നത്, മറിച്ചു നിയോഗങ്ങളെ കുറിച്ചാണ്. അതുപോലെ, മരണസംസ്കാരത്തിൻ്റെ  പ്രവർത്തനങ്ങളായ ഭ്രൂണഹത്യയും, വിവാഹമോചനവും, സ്വവർഗ്ഗരതിയും, ഗര്‍ഭനിരോധോപകരണങ്ങളും ആധുനീകലോകം സൗകര്യാർത്ഥം പ്രോത്സാഹിപ്പിക്കുമ്പോൾ  ശിഷ്യരെപോലെ അവനോട് ചേർന്നുനിന്ന് ജീവൻ്റെ സംസ്‌കാരത്തിന് സാക്ഷികളാകുക എന്നത് ക്രൈസ്തവൻ്റെ നിയോഗമാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപ്പൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here