ലത്തീൻ ഏപ്രിൽ 25 മർക്കോ 16:15-20 “സൃഷ്ടിയുടെ കാര്യസ്ഥത” 

സകലസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ” (മർക്കോ 16:15) 

സകലസ്രഷ്ടികളോടും ( മനുഷ്യരോട് മാത്രമല്ല) സുവിശേഷം പ്രസംഗിക്കുവിൻ എന്ന യേശുവിൻ്റെ നിർദേശത്തിൻ്റെ സാംഗത്യം എന്തായിരിക്കാം.

സുവിഷേശത്തിൻ്റെ ആനന്ദം മനുഷ്യരോട് മാത്രമല്ല, ദൈവസ്രഷ്ടികളായ സസ്യങ്ങളോടും, മൃഗങ്ങളോടും, പ്രകൃതിയോടും പ്രപഞ്ചത്തോടും പങ്കുവയ്ക്കപ്പെടണം.

മനുഷ്യരോട് പ്രഘോഷണത്തിലൂടെ സുവിഷേശത്തിൻ്റെ ആനന്ദം പങ്കുവയ്ക്കപ്പെടുമ്പോൾ മറ്റ് സ്രഷ്ടികളോട് ഈ ആനന്ദം പങ്കുവയ്ക്കാൻ കഴിയുക അവയുടെ  “കാര്യസ്ഥരാകുക” (stewardship) വഴിയാണ്. ഇതാണ് ഫ്രാൻസിസ് മാർപാപ്പയുടെ മനുഷ്യകുലത്തിൻ്റെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തിനായി ലോകത്തെ ആഹ്വാനം ചെയ്യുന്ന  “അങ്ങേക്ക് സ്തുതി” (Laudato si) എന്ന ചാക്രികലേഖനത്തിൻ്റെ  സാരാംശം.

ദൈവത്തിൻ്റെ  സ്രഷ്ടിയെ പരിപോഷിപ്പിക്കുന്ന ഏതു പ്രവർത്തനവും വിശാലമായ അർത്ഥത്തിൽ സുവിശേഷപ്രഘോഷണത്തിൻ്റെ ഭാഗമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന ലോകത്തിൽ ദൈവസ്രഷ്ടിയുടെ വിശ്വസ്‌തയുള്ള  കാര്യസ്ഥരായി ഈ വേറിട്ട  സുവിശേഷവൽക്കരണത്തിൽ ദൈവമക്കളെന്ന നിലയിൽ നമുക്കും ഭാഗഭാക്കുകളാകാം. ഈ അർത്ഥത്തിൽ ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുക മാത്രമല്ല, മൺചട്ടിയിൽ ഒരു ചെറുചെടി നടുന്നതുപോലും സുവിശേഷത്തിൻ്റെ ആനന്ദം ലോകത്തോട് പ്രഘോഷിക്കുന്നതിൻ്റെ സാക്ഷ്യമായി കാണാം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here