ലത്തീൻ മെയ് 01 മത്താ 13:54-58 “തൊഴിൽ മഹിമ”

അവൻ ആശാരിയുടെ മകനല്ലേ ” (വാക്യം. 55)

കാർഷിക – വ്യാവസായിക – ഇലക്ട്രോണിക് – ഡിജിറ്റൽ വിപ്ലവങ്ങൾ  വളർച്ചയുടെ പാതയിൽ മനുഷ്യകുലത്തിന് ധരാളം പുരോഗതി സമ്മാനിച്ചിട്ടുണ്ടെങ്കിലും മറുവശത്തു ഈ നേട്ടങ്ങൾ മനുഷ്യത്വത്തിൻ്റെയും തൊഴിലിൻ്റെയും ധ്വംസനങ്ങളിലൂടെയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാർഷിക വിപ്ലവത്തിൻ്റെ സമയത്തു ജൻമിമാർ ജോലിക്കാരെ അടിമകളായും, വ്യവസായിക വിപ്ലവ സമയത്ത് വ്യവസായികമുതലാളിമാർ തൊഴിലാളികളെ ഉപകരണങ്ങൾക്ക് തുല്യവും, ഇലക്ട്രോണിക് വിപ്ലവകാലത്ത് ധനലാഭത്തിനായി മനുഷ്യരെ യന്ത്രങ്ങൾക്കു തുല്യം ഉപയോഗിച്ചതും, ഇപ്പോൾ ഡിജിറ്റൽ വിപ്ലവത്തിൻ്റെ കാലത്തിൽ ഉറക്കം, വിശ്രമം, ഉല്ലാസം, സുഹൃത്ബന്ധങ്ങൾ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിച്ചുകൊണ്ട് യന്ത്രമനുഷ്യരെപോലെ ജീവനക്കാരെ ജോലി ആവശ്യപ്പെടുന്ന സ്ഥാപനങ്ങളും ഉണ്ട് എന്നത് ചരിത്രസത്യങ്ങളാണ്.

ഈ വിപ്ലവങ്ങളെല്ലാം വ്യക്തിമഹിമയേക്കാൾ ഉൽപാദനത്തിന് പ്രാധാന്യം കൊടുത്ത ഒരു മറുവശം കൂടിയുണ്ട്. മേയ് ഒന്നാം തീയതി ലോകം “ലോക തൊഴിൽ ദിനം” ആയി ആഘോഷിക്കുമ്പോൾ,  തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിൻ്റെ തിരുനാൾ ആയി ആഘോഷിക്കുന്നതിലൂടെ തൊഴിലിൻ്റെ മഹത്വവും ദൈവശാസ്‌ത്രവും ഉയർത്തികാണിക്കുകയാണ് തിരുസഭ. ദൈവപുത്രൻ്റെ  ഭൂമിയിലെ വളർത്തുപിതാവ് എന്ന അർത്ഥത്തിൽ യൗസേഫിൻ്റെ ആശാരിപ്പണിയെ നിത്യവൃത്തിക്കുള്ള ഒരു വഴിയായി മാത്രമല്ല സഭ കാണുന്നത്, മറിച്ചു ദൈവത്തിൻ്റെ രക്ഷാകരപദ്ധതിയിലുള്ള  പങ്കുപറ്റലായിയാണ് സഭ കാണുന്നത്. ആ അർത്ഥത്തിൽ ആശാരി പണിയെന്നത് യൗസേപ്പിന് ഒരു തൊഴിലല്ല, മറിച്ചു ഒരു ദൈവവിളിയാണ്.

യൗസേപ്പിനെപോലെ  ഞാൻ ചെയ്യുന്ന പ്രവൃത്തി എന്തുതന്നെ ആയാലും ദൈവമഹത്വത്തിനായി ചെയ്യുമ്പോൾ അത് രക്ഷാകരപദ്ധതിയിലുള്ള പങ്കുചേരലാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here