ലത്തീൻ മെയ് 05  യോഹ 15:18-21  ഭൗതീക നിസ്സംഗത

നിങ്ങൾ ലോകത്തിന്റേതല്ലാത്തതുകൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കും. (വാക്യം 19)

ഫ്രഞ്ച്‌  തത്ത്വചിന്തകനായ തേയാർഡ്‌ ഷർദാന്റെ അഭിപ്രായത്തിൽ മനുഷ്യർ “ആത്മീയാനുഭവങ്ങൾ ഉള്ള മനുഷ്യർ അല്ല, മറിച്ചു ശരീരമുള്ള ആത്മീയരാണ്.”

യേശു തന്റെ വിടവാങ്ങൽ പ്രഭാഷണത്തിൽ അപോസ്തോലികദൗത്യം നിർവഹിക്കുബോൾ ശിഷ്യർ അനുഭവിക്കേണ്ടിവരുന്ന തിരസ്കരനാനുഭവങ്ങളെ കുറിച്ച് ശിഷ്യരെ ഓർമ്മിപ്പിക്കുന്നു. അവർ ലോകത്തിൽ നിന്നും ദൈവീകശുശ്രുഷക്കായി മാറ്റിനിറുത്തപെട്ടവരാകയാൽ ലോകത്തിന്റ രീതികൾക്കെതിരായി ജീവിക്കേണ്ടിയിരിക്കുന്നു. അപ്രകാരമുള്ള ജീവിതം അനേകം ശത്രുക്കളെ  ചുറ്റും സ്രഷ്ട്ടിക്കും.

ലോകത്തിലായിരിക്കുന്പോഴും ഒരു ലോകായതന്‍ ആകാതിരിക്കുക, ഭൗതീക വസ്‌തുക്കൾ ഉപയോഗിക്കുപോഴും ഭൗതീകവാദി ആകാതിരിക്കുക എന്നിവ ജീവിതശൈലിയുടെ ഭാഗമാക്കി ഭൗതീക നിസ്സംഗത പാലിക്കുക ക്രിസ്തുശിഷ്യന്‌ അത്യാവശ്യമാണ്. അതായത്, ലോകത്തിൽ കാലുറപ്പിച്ചു നിൽക്കുംപോഴും സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കേണ്ടവനാണ് ക്രൈസ്തവൻ. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സോളാപൂർ 

Leave a Reply