ലത്തീൻ ഒക്ടോബർ 11 ലൂക്കാ 11:5-13 പ്രാർത്ഥന

ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും. (ലൂക്കാ 11 : 9)

ചോദിക്കുക” “അന്വേഷിക്കുക” “മുട്ടുക” തുടങ്ങിയവ പ്രാർത്ഥനയെ സൂചിപ്പിക്കുന്ന പ്രതീകാത്മക പ്രവർത്തനങ്ങളാണ്. തന്റെ കുട്ടിയുടെ പ്രീതി സമ്പാദിക്കാനായി  ചോദിക്കുന്നതെല്ലാം കൊടുക്കുന്ന ഒരു പിതാവ് ഉത്തവാദിത്വമുള്ള പിതാവല്ല.

എന്നാൽ സ്വർഗ്ഗസ്ഥനായ പിതാവ് സ്നേഹനിധിയും ഉത്തരവാദിത്വവും ഉള്ള പിതാവാകയാൽ മക്കളായ നാം ചോദിക്കുന്നതെല്ലാം അതുപോലെ തന്നെ  തന്നു എന്ന് വരില്ല.  കാരണം, ദൈവം മനുഷ്യന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നത് മനുഷ്യൻ ചോദിക്കുന്നതു പോലെ അല്ല,  മറിച്ചു മനുഷ്യന് നന്മ ഉണ്ടാകുന്നതു പോലെയാണ്.

ഒരു കുട്ടിക്ക് നന്മയായിട്ടുള്ളത് എന്താണെന്ന് കുട്ടിയേക്കാൾ അധികമായി മാതാപിതാക്കൾക്ക് അറിയാവുന്നതു പോലെ, ഒരുവന് നന്മയായിട്ടുള്ളത് എന്താണ് എന്ന് അവന് അറിയാവുന്നതിലും അധികം അറിയാവുന്നത് ദൈവത്തിനാണ്.  ആമേന്‍.

ഫാ.  ജെറി വള്ളോംകുന്നേൽ MCBS,  സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply