ലത്തീൻ നവംബർ 10 ലൂക്കാ 16:9-15 സ്വർഗീയ സ്വത്ത്

ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. (ലൂക്കാ 16 : 13)

ശരീരതാപം, രക്തസമ്മർദം, ഹൃദയമിടിപ്പ്‌ എന്നീ മൂന്ന് സൂചകങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യാവസ്ഥയെ മനസിലാക്കുന്നതിന് ഡോക്ടറെ സഹായിക്കുന്നു. അതുപോലെ, ഒരു വ്യക്തിക്ക് ലോകത്തോടും സമ്പത്തിനോടും ഉള്ള ബന്ധവും മനോഭാവങ്ങളും ആ വ്യക്തിയുടെ ആത്മീയ ആരോഗ്യത്തിന്റെ ഒരു സൂചകമായി കരുതാം.

ജീവിതത്തിൽ പലപ്പോഴും പ്രശ്നമാകുന്നത് “നാം കഴിക്കുന്നതല്ല, നമ്മെ കഴിക്കുന്നതാണ് ” അല്ലെങ്കിൽ “നാം വഹിക്കുന്നതല്ല, നമ്മെ വഹിക്കുന്നതാണ്” എന്ന് പറയുന്നതുപോലെ സമ്പത്ത് നമ്മിലെ ദൈവികത (ദൈവവുമായുള്ള സംസർഗം) കവർന്നെടുക്കാത്തിടത്തോളം കാലം അത് ഉണ്ടായിരിക്കുന്നത് നല്ലത് തന്നെയാണ്.

പങ്കുവയ്ക്കുമ്പോളാണ് ലൗകിക വസ്തുക്കൾ സ്വർഗീയ സ്വത്തുക്കളാകുന്നത്. ആമേൻ.

+ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ