ലത്തീൻ ഒക്ടോബർ 09 ലൂക്കാ 10:38-42 ആതിഥ്യം

ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല.  ലൂക്കാ 10 : 42

സഹോദരിമാരായ മർത്തയും മറിയവും ആതിഥ്യം (Hospitality) എന്ന പുണ്യത്തിന്റെ രണ്ട് മുഖങ്ങളെ – ശുശ്രൂഷ (Service) സാന്നിധ്യം (Presence) – ആണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിൽ മർത്ത ശുശ്രൂഷയുടെയും, മറിയം സാന്നിധ്യത്തിന്‍റെയും മൂർത്തീകരണമാണ്.

യേശുവിനായി ശുശ്രൂഷയിലൂടെ ഭക്ഷണവും പാർപ്പിടവും ഒരുക്കി മർത്ത ഭവനത്തിൽ യേശുവിന് ആതിഥ്യമരുളിയപ്പോള്‍, അവിടുത്തെ പാദാന്തികത്തിൽ വചനശ്രവണത്തിലൂടെ മറിയം ഹൃദയത്തിലും ആതിഥ്യമരുളി.

മർത്ത എന്തെങ്കിലും തെറ്റ് ചെയ്തതിനാലല്ല, മറിച്ചു മറിയം ഹൃദയത്തിൽ യേശുവിന് ഇടം നല്കിയതിനാലാണ് ‘മറിയം നല്ല ഭാഗം തിരഞ്ഞെടുത്തു’ എന്ന് യേശു പറഞ്ഞത്.

വചനശ്രവണം ദൈവത്തിന് ഹൃദയത്തിൽ ഇടംനൽകൽ ആണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply