പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ റെ​​​ക്‌​​​ട​​​ർ സ്ഥാനത് ആ​​​ദ്യ​​​മാ​​​യി അ​​​ല്മാ​​​യ​​​ൻ

റോം: ​​​പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ലാ​​​റ്റ​​​റ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ റെ​​​ക്‌​​​ട​​​ർ സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യി ഒ​​​രു അ​​​ല്മാ​​​യ​​​ൻ. വി​​​ഞ്ചെ​​​ൻ​​​സോ ബു​​​വോ​​​നോ​​​മോ​​​യാ​​​ണ് 245 വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രസിദ്ധമായ സര്‍വ്വകലാശാലയുടെ റെക്ടർ സ്ഥാനത് എത്തുന്ന ആദ്യത്തെ അത്മായൻ. സി​​​വി​​​ൽ നി​​​യ​​​മ​​​ത്തി​​​ലും കാ​​​ന​​​ൻ നി​​​യ​​​മ​​​ത്തി​​​ലും ബി​​​രു​​​ദ​​​ങ്ങ​​​ളു​​​ള്ള ഇ​​​ദ്ദേ​​​ഹം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ത്തി​​​ൽ സ്പെ​​​ഷ​​​ലി​​​സ്റ്റാ​​​ണ്. വി​​​വി​​​ധ യൂ​​​റോ​​​പ്യ​​​ൻ, യു​​​എ​​​ൻ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ വ​​​ത്തി​​​ക്കാ​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​ണു ഇദ്ദേഹം.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​ന്‍‌​​​റി​​​കോ ഡ​​​ൽ കൊ​​​വോ​​​ളോ വി​​​ര​​​മി​​​ച്ച ഒ​​​ഴി​​​വി​​​ലാ​​​ണ് ബു​​​വോ​​​നോ​​​മോ​​​യു​​​ടെ നി​​​യ​​​മ​​​നം. 1773-ൽ ​​​ആ​​​രം​​​ഭി​​​ച്ച ലാ​​​റ്റ​​​റ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക്കു പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ​​​ദ​​​വി ല​​​ഭി​​​ച്ച​​​ത് 1959-ൽ ​​​ജോ​​​ൺ ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​ന്‍റെ കാ​​​ല​​​ത്താ​​​ണ്. ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ജോ​​​ൺ പോ​​​ൾ സെ​​​ക്ക​​​ൻ​​​ഡ് തി​​​യ​​​ളോ​​​ജി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മാ​​​ര്യേ​​​ജ് ആ​​​ൻ​​​ഡ് ഫാ​​​മി​​​ലി സ​​​യ​​​ൻ​​​സ​​​സ്. 100 രാജ്യങ്ങളില്‍ നിന്നുമുള്ള സെമിനാരി വിദ്യാര്‍ത്ഥികളും വൈദികരും അല്‍മായരും ഉള്‍പ്പെടെ ആയിരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. ദൈവശാസ്ത്രം, തത്വശാസ്ത്രം, കാനന്‍-പൊതു നിയമങ്ങള്‍ തുടങ്ങിയ കോഴ്സുകളാണ് സര്‍വ്വകലാശാല നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here