ലെബാനോന്റെ വിശ്വാസങ്ങളെ കുറിച്ച് അറിയാന്‍ ഇതാ ഒരു സൌജന്യ ആപ്ലിക്കേഷന്‍!

ലെബാനോനെകുറിച്ചും അവരുടെ വൈവിധ്യമാര്‍ന്ന മതങ്ങളെയും സംസ്കാരത്തെക്കുറിച്ചും ഒക്കെ മനസിലാക്കാന്‍ ഇനി അധികം കഷ്ട്ടപ്പെടെണ്ടി വരില്ല. ഒരു ആന്‍ട്രോയിഡ് ഫോണും ഒരു ആപ്പും മാത്രം മതിയാകും!

‘ഹോളി ലെബാനോന്‍’ എന്ന ആപ്പ് ഉപയോഗിച്ചാല്‍ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ദേവദാരുകള്‍ ഉള്‍പ്പടെയുള്ള പലതും നിങ്ങളുടെ കണ്മുന്നില്‍ കാണാം, അതായത് വിര്‍ച്വേല്‍ റിയാലിറ്റിയിലൂടെ കാണാം. തീര്‍ത്ഥാടനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു നൂതന ആശയം കൊണ്ട് വന്നിരിക്കുന്നത്. വിവിധ വിശ്വാസങ്ങളെയും വിശ്വാസികളെയും ലക്ഷ്യമിട്ട് ആരംഭിച്ച ഈ ആപ്ലിക്കേഷന്‍ 300-ഓളം മതവിശ്വാസവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിലേക്ക് ഉപഭോക്താവിനെ നയിക്കും. കത്തലിക, ഓര്‍ത്ത്ഡോക്സ്, ഇസ്ലാം ഉള്‍പ്പടെ ലെബാനോന്റെ 18 വ്യത്യസ്ത മത പാരമ്പര്യങ്ങളെയും ഈ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇതില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളികള്‍, സന്യാസിമഠങ്ങള്‍, കോണ്‍വെന്റുകള്‍, മസ്ജിദുകള്‍ അങ്ങനെ പുരാതനമായ പല ദേവാലയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

“ഇത് ഒരു തുടക്കം മാത്രമാണ്,” ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത ഫാറാ ഹദാദ് സന്തോഷത്തോടെ പറഞ്ഞു. കൂടുതല്‍ തീര്‍ഥാടകരെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുക എന്നത് തന്നെയാണ്, ഇതിന്റെ പ്രധാന ഉദേശം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  രണ്ട് വര്‍ഷത്തെ അധ്വാനത്തിന് ഒടുവിലാണ് ഈ ആപ്ലിക്കേഷന്‍ ഫാറാ വികസിപ്പിച്ചെടുത്തത്. ഏതാണ്ട് 10 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണു ഇത്തരത്തില്‍ സ്ഥലങ്ങളും വെബ്സൈറ്റുകളും ഒക്കെ കണ്ടെത്തിയത് എന്ന് ഫാറാ പറയുന്നു. പ്രധാനമായും ക്രൈസ്തവരെ ഉദ്ദേശിച്ചു തന്നെയാണ് ഇത്തരത്തില്‍ ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. “ലെബാനോണ്‍ പലപ്പോഴും ഒരു അറബ് രാജ്യമാണ് എന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്, എന്നാല്‍ ഇവിടെയാണ്‌ ക്രൈസ്തവ മത്തിന്റെ ഉല്‍പ്പത്തി,” ഫാറാ ഓര്‍മ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ