ഗര്‍ഭിണിയായ മറിയത്തിന്റെ നസ്രത്തിലെ ജീവിതം 

യോഹന്നാന്റെ ജനനത്തിനു ശേഷം ജോസഫ് മറിയത്തെ നസ്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോന്നു. മറിയത്തിനു അഞ്ചുമാസം ആകുന്നറ്റ് വരെ ജോസഫ് അവള്‍ ഗര്‍ഭിണി ആണെന്ന കാര്യം അറിഞ്ഞിരുന്നില്ല. മറിയം ജോസഫിനോട് താന്‍ ഗര്‍ഭിണിയായ വിവരം എങ്ങനെ ധരിപ്പിക്കണം എന്നറിയാതെ ദൈവഹിതം വെളിപ്പെടുവാനായി പ്രാര്‍ത്ഥിച്ചുകൊണ്ട്‌ ഇരുന്നു.  മറിയം ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ജോസഫ് അതീവ ദുഖിതനായി. മറിയത്തെ ഒരു നല്ലവളായി കാണണം എന്ന് ജോസഫ് ആഗ്രഹിച്ചു. അതിനാല്‍ അവളെ രഹസ്യത്തില്‍ ഉപേക്ഷിക്കുവാന്‍ ജോസഫ് തീരുമാനിച്ചു.

അര്‍ദ്ധരാത്രി ജോസഫ് മറിയത്തെ എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കുന്ന കാര്യം ആലോചിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. ആദ്യം ജറുസലേം ദേവാലയത്തില്‍ പോയി മറിയത്തിന്റെ സംരക്ഷണത്തിനായി കാഴ്ചയര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണം എന്ന് ജോസഫ് തീരുമാനിച്ചു. അന്ന് രാത്രി മാലാഖ ജോസഫിന് സ്വപ്നത്തില്‍  പ്രത്യക്ഷപ്പെട്ടു. ഉണര്‍ന്നപ്പോള്‍ ജോസഫിന് മനസിലായി മറിയം മിശിഹായുടെ, ദൈവപുത്രന്റെ അമ്മയാണെന്ന്. പിന്നെ ജോസഫ് മറിയത്തെ വിട്ടുപോകുന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചില്ല. മറിയത്തെ സഹായിച്ചു കൊണ്ടും ദൈവത്തെ സ്തുതിച്ചു കൊണ്ടും അവര്‍ നസ്രത്തിലെ ഭവനത്തില്‍ വസിച്ചു.

ജോസഫും മേരിയും നസ്രത്തിലെ ഭവനത്തില്‍ സാധാരണക്കാരെപ്പോലെ താമസിച്ചു പോന്നു. ആ ഭവനത്തിനു മൂന്നു ഭാഗം ഉണ്ടായിരുന്നു. ആദ്യത്തേത് ജോസഫിന്റെ പണിശാലയായിരുന്നു. രണ്ടാമത്തെ മുറി ജോസഫ് കിടക്കാനും മറ്റും ഉപയോഗിച്ചിരുന്നു. മറ്റൊരു മിഉരിയില്‍ മറിയവും കഴിച്ചു കൂട്ടി. മറിയം എപ്പോഴും പ്രാര്‍ത്ഥനാ നിരതയായിരിക്കുന്നതായി കാണുവാന്‍ ജോസഫിന് കഴിഞ്ഞു. ചിലപ്പോള്‍ കുരിശാകൃതില്‍ ആരാധിക്കുന്നതും അദ്ദേഹം കണ്ടു. മറിയം പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗീയമായ ഒരു സംഗീതം ജോസഫ് കേട്ടിരുന്നു. ഒപ്പം തന്നെ സ്വര്‍ഗ്ഗീയമായ ഒരു പരിമളം മറിയത്തിന്റെ പ്രാര്‍ത്ഥനാ സമയത്ത് വ്യാപിച്ചിരുന്നു.

(source: ‘Mary’s Life and Reflections As Seen In The Mystical City of God’ by  Mary Joan Wallace )

Leave a Reply