സീറോമലബാര്‍ ഡിസംബര്‍ 16, ലൂക്കാ 11:33-36 – വെളിച്ചം

വിളക്ക് അതിന്റെ രശ്മികള്‍കൊണ്ട് പ്രകാശം നല്‍കുന്നതുപോലെ, നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കാന്‍ ഉത്തരവാദിത്വം ഉള്ളവരാണ് നമ്മള്‍ എല്ലാവരും. നമ്മുടെ ജീവിതം വിളക്കാണോ, ജീവിതംകൊണ്ട് പ്രകാശം നല്‍കുന്നവരാണോ നമ്മള്‍ എന്ന് ധ്യാനിക്കുക ഉചിതമാണ്. സ്വന്തം ജീവിതത്തില്‍ വെളിച്ചം ആയാലേ, നമുക്ക് മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശമായി മാറാന്‍ പറ്റുകയുള്ളൂ. ”ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്” (യോഹ 8,12) എന്ന് പറഞ്ഞ യേശുവാണ് പ്രകാശമായിത്തീരാനുള്ള നമ്മുടെ ആഗ്രഹത്തെ കൂടുതല്‍ ഉജ്ജ്വലിപ്പിക്കേണ്ടത്. ദാരിദ്ര്യവും രോഗവും ദുഃഖവും അസ്വസ്ഥതയും നിരാശയും അസൂയയും കലഹവും ഒക്കെ അന്ധകാരമാണ്. അവിടേയ്ക്കാണ് പ്രകാശമായി നമ്മള്‍ കടന്ന് ചെല്ലേണ്ടത്. ഇരുട്ടിന് കൂടുതല്‍ കനം നല്‍കുന്നവരാണോ നമ്മള്‍, അതോ ഇരുട്ടിനെ ഇല്ലാതാക്കുന്ന വെളിച്ചമാണോ നമ്മള്‍? വെളിച്ചത്തില്‍ നിന്ന് കൂടുതല്‍ വെളിച്ചത്തിലേയ്ക്ക് പോകാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply