ലോഗോസ് ബൈബിൾ ക്വിസ് 30-ന്

കെസിബിസി ബൈബിൾ കമ്മീഷന്റെയും കേരള കത്തോലിക്കാ ബൈബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഉള്ള അഖിലേന്ത്യ ബൈബിൾ ക്വിസിന്റെ ആദ്യഘട്ടം ഈ മാസം 30 നു നടക്കും.

30 നു ഉച്ചകഴിഞ്ഞു രണ്ടു മുതൽ 3:30 വരെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പരീക്ഷ നടത്തപ്പെടും. രൂപതാതല പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർക്കുള്ള രണ്ടാംഘട്ട പരീക്ഷ നവംബർ 11 നും ഫൈനൽ ടിവി ക്വിസ് നവംബർ 22 – 25 വരെയുള്ള തിയതികളിലും നടക്കും. പ്രളയം ബാധിച്ച ചങ്ങനാശേരി, മാവേലിക്കര, തിരുവല്ല, കൊല്ലം, മാനന്തവാടി, കോട്ടപ്പുറം രൂപതകളിൽ ആദ്യഘട്ട പരീക്ഷ ഒക്ടോബർ 14 നു നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply