സ്‌നേഹവും കരുതലും ഉണ്ടെങ്കിൽ ലോകത്തെ മാറ്റി മറിക്കാൻ സാധിക്കും: മാർ മുരിക്കൻ

സ്‌നേഹവും കരുതലും പരിഗണനയും ഉണ്ടെങ്കിൽ ലോകത്തെ മാറ്റി മറിക്കാൻ സാധിക്കുമെന്ന് പാല രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. കെ സി എസ് എൽ 2018- 2019 പ്രവർത്തന വർഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ സി എസ് എൽ കുട്ടികളും അവരെ സഹായിക്കുന്ന അധ്യാപകരും ഈ നയം ജീവിതത്തിൽ പ്രവർത്തികമാക്കണം. വിവേചനത്തെ തിരിച്ചറിയാനുള്ള പരിശീലനം അവർക്ക് നൽകണം എന്നും ബിഷപ്പ് പറഞ്ഞു.

കുറവിലങ്ങാട് ഫൊറോനാ പള്ളിയിൽ നടന്ന സമ്മേളനം കുറവിലങ്ങാട് പള്ളി ആർച്ച് പ്രീസ്റ് റവ ഡോ ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു.

പുതിയതായി ഏർപ്പെടുത്തിയ ബെസ്റ് സ്കൂൾ അവാർഡിന് ഹെയർ സെക്കണ്ടറി വിഭാഗത്തിൽ പ്ലാശനാലും, ഹൈ സ്കൂൾ വിഭാഗത്തിൽ പാല സെന്റ് മേരിസും, യൂ പി വിഭാഗത്തിൽ ചെമ്മലമറ്റവും അർഹരായി.

Leave a Reply