കാൽ നൂറ്റാണ്ടിനു ശേഷം അവർ ക്ഷമിക്കാനായി അവർ ഒത്തുചേർന്നപ്പോൾ 

2017 ക്രിസ്തുമസ് കാലം അമേരിക്കയിലെ NBA ലീഗിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന ദിനമാണ്. കീരിടനേട്ടമോ, യാത്രാ അയ്പ്പു സമ്മേളനമോ അന്നവിടെ നടന്നില്ല. കാൽ നൂറ്റാണ്ടിനു ശേഷം ക്ഷമ ചോദിക്കാൻ രണ്ടു മഹാരഥൻമാർ ഒത്തുചേർന്ന ദിനമായിരുന്നു. ബാസ്ക്കറ്റ്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ കളിക്കാരായ മാജിക് ജോൺസണും ഐസാ തോമസും കാൽ നൂറ്റാണ്ടിനു ശേഷം  ക്ഷമിക്കാനായി ഒത്തുചേർന്ന കഥ ബാസ്ക്കറ്റ്ബോൾ ചരിത്രത്തിലെ  സുന്ദരമായ ക്രിസ്തുമസ് കഥകളിൽ ഒന്നാണ്.

കഴിഞ്ഞ 26 വർഷങ്ങളായി വെറുപ്പ്, കുറ്റാരോപണം, അപകീർത്തി, വിദ്വോഷം എന്നിവയാൽ പരസ്പരം ചെറിവാരി എറിഞ്ഞവർ എല്ലാം മറന്നു NBA യുടെ TV കാമറയ്ക്കു മുമ്പിൽ  നിറമിഴകളോടെ പരസ്പരം ആലിംഗന ബന്ധരായപ്പോൾ കായികലോകം കാണാൻ കൊതിച്ച ഒരു മഹാ സംഭവമായി അതു പരിണമിച്ചു.

1991ലാണ് മാജിക് ജോൺസണും ഐസാ തോമസും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ആ വർഷം തന്നെയാണ് മാജിക് ജോൺസൺ എയ്ഡ്സ് രോഗി ആണന്നു ലോകം  അറിയുന്നത്. ബാസ്ക്കക്കറ്റുബോൾ രംഗം ഞെട്ടലോടെ ശ്രവിച്ച വാർത്തയായിരുന്നു അത്.  ഐസാ തോമസ്  പൊതു സമൂഹത്തിനു മുമ്പിൽ  തന്നെ  സ്വവർഗ്ഗ അനുരാഗിയും ദുർനടത്തിപ്പുകാരനുമായി ചിത്രികരിച്ചതായി മാജിക് ജോൺസൺ ആരോപിച്ചിരുന്നു.

രണ്ടു താരങ്ങളും  തമ്മിലുള്ള പ്രശ്നങ്ങൾ കിംവദന്തിയോ ഉഹാപോഹങ്ങൾ മാത്രമോ ആയിരുന്നില്ല. അവ പുറമെ പറയുന്നതിൽ ഒരിക്കലും മടിച്ചിരുന്നുമില്ല. 1992 ൽ  ബാർസലോണായിൽ നടന്ന ഒളിമ്പിക്സിൽ അമേരിക്കയുടെ ഡ്രീം ടീമിൽ തോമസിനെ ഉൾപ്പെടുത്താതിരിക്കാൻ ടീമിലെ സഹ ക്യാപ്റ്റനായ ലാറി ബേർഡിനെ ഉപയോഗിച്ചു മാജിക് ജോൺസൺ തടഞ്ഞു. അങ്ങനെ ഐസാ തോമസിന്റ ഒളിമ്പിക്സ് മോഹം മാജിക് ജോൺസൺ തല്ലി കെടുത്തി. മാജിക് ജോൺസന്റെ ‘When the Game Was Ours‘, എന്ന ഗ്രന്ഥത്തിൽ ഇരു താരങ്ങളും തമ്മിലുള്ള പോോരാട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് .

നമ്മളെ വീണ്ടും ഒന്നിപ്പിച്ച ദൈവം നല്ലവനാണ്.

26 വർഷങ്ങൾക്കു ശേഷം രണ്ട് ബാസ്ക്കറ്റുബോൾ മഹാരഥന്മാർ ഒന്നിച്ചപ്പോൾ മാജിക് ജോൺസൺ ഐസാ തോമസിനോട് ഇപ്രകാരം പറഞ്ഞു:

“ഇതു ബൃഹത്തായ ഒരു ദിനമാണ്. എന്റെ ഭാര്യയും  അമ്മയും അപ്പനും വളരെ നാളുകളായി പറയുന്നു നമ്മൾ ഒന്നിക്കണമെന്ന്. എല്ലാവരും എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഞങ്ങൾ  ഇന്ന് ഒന്നിക്കാൻ പോകുന്നു. നിന്റെ മുമ്പിൽ ഇപ്പോൾ ഞാൻ ഇരിക്കുമ്പോൾ കഴിഞ്ഞ കാലത്തെ തമാശകൾ, കഠിനധ്വാനങ്ങൾ, മഹിമകൾ  വലിയ സ്വപ്നങ്ങൾ ഇവയെല്ലാം ഞാൻ ഓർത്തെടുക്കുകയാണ്…   നീ എന്റെ സഹോദരനാണ്. ഞാൻ നിന്നെ വേദനിച്ചെങ്കിൽ നിന്നോടു ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ നാളുകളിൽ നമ്മൾ ഒന്നിച്ചായിരുന്നില്ലല്ലോ. നമ്മളെ വീണ്ടും ഒന്നിപ്പിച്ച ദൈവം നല്ലവനാണ്.”

മാജിക് ജോൺസന്റെ വാക്കുകൾ 58 സെക്കന്റുകൾ നീണ്ടുനിന്നു, അതിനു ശേഷം ഇരുവരുടെയും കണ്ണിൽ നിന്നു കണ്ണീർ അടർന്നു വീണു പിന്നിട് കണ്ണീർ ആശ്ലേഷത്തിനു വഴിമാറി.

ഇരുപത്തിയാറു വർഷത്തെ ഹൃദയ കാഠ്യന്യത്തെക്കാൾ ശക്തിയുള്ളതാണ് ക്ഷമ എന്നു ഈ താരരാജാക്കന്മാരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here