വീട്ടമ്മമാരുടെ സമരത്തിന് മ​ല​ങ്ക​ര സ​ഭ​യു​ടെ പി​ന്തു​ണ: ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്

സുൽത്താൻ ബത്തേരി: വീ​ട്ട​മ്മ​മാ​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് മ​ല​ങ്ക​ര സ​ഭ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നു ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്. സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​ൻ സ്ത്രീ​ക​ൾ​പോ​ലും സ​മ​ര​ത്തി​നി​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. ഇത്  മ​നു​ഷ്യാ​വ​കാ​ശങ്ങളുടെ ലം​ഘ​ന​മാ​ണ്. ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട​വ​ർ അ​ത് മ​റ​ന്ന് ജ​ന​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെന്നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണമെന്നും സ​മ​രം സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ ന​ട​ത്തി​യാ​ലും സ​ഭ​യു​ടെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply