ടൂത് പിക്  കൊണ്ട് തീര്‍ത്ത സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ മാതൃക

ടൂത് പിക് കൊണ്ട്  സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ ഒരു മനോഹരമായ  മാതൃക ഉണ്ടാക്കിയിരിക്കുകയാണ് കൊളംബിയന്‍ അധ്യാപകനായ അല്‍ബെര്‍ട്ടോ ആന്റോണിയോ ക്രൂസ്. ഏകദേശം 36000 ത്തോളം ടൂത് പിക്കുകളാണ് ബസലിക്കയുടെ നിർമ്മാണത്തിനായി അല്‍ബെര്‍ട്ടോ ഉപയോഗിച്ചിരിക്കുന്നത്. ഇതിനു മുൻപ് താജ്മഹൽ, ഈഫൽ ടവർ തുടങ്ങിയവയുടെ രൂപങ്ങൾ ടൂത് പിക്കിൽ തീർത്ത അല്‍ബെര്‍ട്ടോ തന്റെ പന്ത്രണ്ടാം വയസിലാണ് ഈ ശീലം ആരംഭിക്കുന്നത്.

അന്റോണിയോ നാറീനോ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂട്ടിൽ നാച്വറൽ സയൻസ് അധ്യാപകനായ അദ്ദേഹം ഇതിനോടകം ഇരുനൂറോളം മോഡലുകൾ ടൂത് പിക് കൊണ്ട് പൂർത്തിയാക്കിയിട്ടുണ്ട്. ആറടി പൊക്കവും മൂന്നടി വീതിയും ഉള്ള സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ നിർമ്മാണം ഏഴ് മാസങ്ങൾ കൊണ്ടാണ് അദ്ദേഹം പൂർത്തിയാക്കിയത്. ദിവസേന അഞ്ചു മണിക്കൂറും ഒഴിവ് ദിവസങ്ങളിൽ മുഴുവൻ സമയവും എടുത്താണ് ബസലിക്കയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഈ നിർമാണം പൂർത്തിയാക്കുന്നതിനായി അദ്ദേഹം ഉപയോഗിച്ചത് തടി ഒട്ടിക്കുന്ന പശയും നെയിൽ സിപ്പറും പിന്നെ ടൂത് പിക്കും മാത്രമാണ്.

മൂന്നു കുട്ടികളുടെ പിതാവായ അല്‍ബെര്‍ട്ടോയുടെ നിർമ്മിതികൾ കൊളംബിയയിൽ നിരവധി സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കഴിവുകളെ അംഗീകരിച്ചു കൊണ്ട് നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. താൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർമ്മിതികളെ കുറിച്ച് കിട്ടാവുന്ന എല്ലാ വിശദാംശങ്ങളും നെറ്റിൽ നോക്കി മനസിലാക്കുകയും  അതുമായി ബന്ധപ്പെട്ട ബുക്കുകൾ വായിച്ചു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതിനു ശേഷമാണ് ആൽബർട്ടോ തന്റെ പണി തുടങ്ങുക. താൻ നിർമിക്കുവാൻ പോകുന്ന രൂപത്തെ കുറിച്ചു വ്യക്തമായ നിരീക്ഷണം  നടത്തുന്നതിനാൽ അതിന്റെ ഏറ്റവും മികച്ച രൂപം ഉണ്ടാക്കുവാൻ കഴിയുന്നു എന്ന് ആൽബർട്ടോ സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here