മാവോയിസ്റ്റുകളുടെ പേരില്‍ മെത്രാന്‍ സമിതിക്ക് ഭീഷണി കത്ത്

മാവോയിസ്റ്റുകളുടെ പേരില്‍ കെസിബിസിക്ക് ( കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ്) ഭീഷണി കത്ത്. ദി ചീഫ്, കെസിബിസി എന്ന വിലാസത്തില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റെഷന്‍ സെന്ററിലേയ്ക്കാണ് കത്ത് വന്നത്.

ഞങ്ങള്‍ ഇതുവരെ നിങ്ങള്‍ക്കെതിരെ തിരിഞ്ഞിട്ടില്ല എന്ന് പറയുന്ന കത്ത് സമരം ചെയ്ത് കന്യസ്ത്രികളെ അനുകൂലിക്കുന്ന നിലപാടിലാണ് എഴുതിയിരിക്കുന്നത്. മാനന്തവാടിയെന്നല്ല കേരളത്തിലെ ഏതു സ്ഥലവും ഞങ്ങള്‍ക്ക് കയ്യെത്തും ദൂരത്താണെന്നു പറയുന്ന കത്ത് നിലമ്പൂര്‍ കാടുകളിലെ ചോരയ്ക്ക് പകരം അരമനകളില്‍ ആകാതിരിക്കാനാണ് ഈ കത്ത് എന്ന ഭീഷണിയോടെയാണ് അവസാനിക്കുന്നത്.

ചുമന്ന അക്ഷരത്തില്‍ ടൈപ്പ് ചെയ്തിരിക്കുന്ന കത്തില്‍ അവസാനം മാവോയിസ്റ്റുകള്‍ എന്നും ചേര്‍ത്തിരിക്കുന്നു. കത്തിന് പിന്നില്‍ ആരാണെന്നു കണ്ടെത്തുവാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ