ആ​ർ​ച്ച് ബി​ഷ​പ്പ് മാർ ഏ​ബ്ര​ഹാം വി​രു​ത്തകു​ള​ങ്ങ​ര കാ​ലം ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: നാ​ഗ്പ്പൂ​ർ രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ഏ​ബ്ര​ഹാം വി​രു​ത്ത​കു​ള​ങ്ങ​ര(72) കാ​ലം ചെ​യ്തു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ഇ​ന്ന് പു​ല​ർ​ച്ചെ ഡ​ൽ​ഹി​യി​ൽ സി​ബി​സി​ഐ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് അ​ന്ത്യം.

ഡ​ൽ​ഹി​യി​ൽ ബി​ഷ​പ്പു​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേഷം  പു​ല​ർ​ച്ചെ 5.10-ന് ​നാ​ഗ്പു​രി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. പു​ല​ർ​ച്ചെ നാ​ലി​ന് ഡ്രൈ​വ​ർ വ​ന്നു വി​ളി​ച്ച​പ്പോ​ൾ മു​റി​യു​ടെ വാ​തി​ൽ തു​റ​ന്നി​രു​ന്നി​ല്ല. ഒ​ടു​വി​ൽ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ണം സം​ഭ​വി​ച്ച​താ​യി മ​ന​സി​ലാ​ക്കി​യ​ത്.

1943 ജൂണ്‍ 05-ന് കോട്ടയം ജില്ലയിലെ കുറുപ്പന്തറയിലാണ് ജനനം. 1969-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കഴിഞ്ഞ 42 വർഷമായി മധ്യപ്രദേശിലെ ആദിവാസി മേഖലയായ കാണ്ടുവയിലാണ് പ്രവർത്തിക്കുന്നത്. 1998 ഏപ്രിൽ 22-നാണ് മാർ ഏബ്രാഹം വിരുത്തകുളങ്ങര നാഗ്പ്പൂർ ആർച്ച് ബിഷപ്പായി നിയമിതനായത്. 1986-ൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻമാരുടെ സമിതി രൂപീകൃതമായശേഷമുള്ള നൂറാമത്തെ മെത്രാനായിരുന്നു മാർ ഏബ്രാഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply