നാ​​​ടി​​​ന്റെ സ്പ​​​ന്ദ​​​ന​​​ങ്ങ​​​ള​​​റി​​​ഞ്ഞു കത്തോലിക്കാ കോൺഗ്രസ് പ്രവർത്തിക്കണം: മാ​ർ ആൻഡ്രൂസ് താ​ഴ​ത്ത്

നാടിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി നാ​​​ടി​​​ന്‍റെ സ്പ​​​ന്ദ​​​ന​​​ങ്ങ​​​ള​​​റി​​​ഞ്ഞു കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്താ​​​ർ​​​ജി​​​ച്ച് മു​​​ന്നോ​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്ന് തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന്മ​​​ശ​​​താ​​​ബ്ദി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് തൃ​​​ശൂ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സാ​​​മു​​​ദാ​​​യി​​​ക സം​​​ഗ​​​മ​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ലെ പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ത്വങ്ങളായ ​​​ ഡേ​​​വി​​​സ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​ർ, ദേ​​​വ​​​സ്യ കൊ​​​ങ്ങോ​​​ല, കെ.​​​പി. ജോ​​​ണ്‍, എ​​​ൻ.​​​എം. ജോ​​​സ് ന​​മ്പ്യാ​​​പ​​​റ​​​മ്പി​​ൽ, കെ.​​​വി. ജോ​​​സ​​​ഫ് ക​​​ളേ​​​ഴ​​​ൻ, ആ​​​ന്‍റ​​​ണി വ​​​ള്ള​​​മ​​​റ്റം, എം.​​​എം. ജേ​​​ക്ക​​​ബ് മു​​​ണ്ട​​​യ്ക്ക​​​ൽ, റെ​​​ജി ജോ​​​സ​​​ഫ്, ജോ​​​സ് ജോ​​​ണ്‍, കെ.​​​പി. ലോ​​​റ​​​ൻ​​​സ്, ജ​​​യിം​​​സ് പെ​​​രു​​​മാം​​​കു​​​ന്നേ​​​ൽ, എ.​​​എ​​​സ്. തോ​​​മ​​​സ് എ​​​ന്നിവരെ ആദരിച്ചു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​നാ​​​യി.

Leave a Reply