മ​ത​വി​ശ്വാ​സ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാൻ ​സ​ർ​ക്കാ​രു​ക​ൾ​ക്കും ബാ​ധ്യ​തയുണ്ട്: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

മത​വി​ശ്വാ​സ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കാ​നും മ​ത​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​നും സ​ർ​ക്കാ​രു​ക​ൾ​ക്കു ബാ​ധ്യ​ത​യു​ണ്ടെ​ന്നു ബി​ഷ​പ് മാ​ർ റെ​മിജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ. പാ​ലാ​രി​വ​ട്ടം    പി​ഒ​സി​യി​ൽ ചേ​ർ​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കേ​ന്ദ്ര​സ​മി​തി യോ​ഗം ഉ​ദ്ഘാ​ട​നം       ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്ക് അ​ധി​കാ​ര​മു​പ​യോ​ഗി​ച്ചു​ള്ള ക​ട​ന്നു​ക​യ​റ്റം ഏ​തു​ഭാ​ഗ​ത്തു​നി​ന്നാ​ണെ​ങ്കി​ലും അ​ത് ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും അ​പ​ക​ട​ക​ര​മാ​ണെന്നും അത് സമൂഹത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയെ ഉള്ളു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി​ജ്ഞാ​ന​കൈ​ര​ളി എ​ഡി​റ്റോ​റി​യ​ലി​ന്‍റെ​യും ശ​ബ​രി​മ​ല സം​ബ​ന്ധി​ച്ച സ​മ​കാ​ലീ​ന സം​ഭ​വ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട ന​യ​വും സം​വി​ധാ​ന​ങ്ങ​ളും പ്ര​തി​ക​ര​ണ​ങ്ങ​ളും വി​ശ്വാ​സി​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്ക​ണ​മെ​ന്നും മ​റി​ച്ചു​ണ്ടാ​കു​ന്ന​പ​ക്ഷം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നെ​തി​രേ പ​ര​സ്യ​നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്നും കേ​ന്ദ്ര​സ​മി​തി അം​ഗീ​ക​രി​ച്ച
പ്ര​മേ​യം പ​റ​യു​ന്നു.

പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പുനരു​ദ്ധാ​ര​ണ​ത്തി​നും കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ മെ​ല്ലെ​പ്പോ​ക്കു ന​യ​മാ​ണ് കൈ​ക്കൊ​ള്ളു​ന്ന​ത്. ല​ഭ്യ​മാ​യ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​ലും പു​ന​രു​ദ്ധാ​ര​ണ മാ​സ്റ്റ​ർ​പ്ലാ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്നും കേ​ന്ദ്ര​സ​മി​തി വി​ല​യി​രു​ത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply