മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത നൂറ്റി ഒന്നാം വയസിലേയ്ക്ക്

മാര്‍ത്തോമ്മാ സഭയുടെ വലിയ ഇടയന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത നൂറ്റി ഒന്നാം വയസിലേയ്ക്ക്. നൂറ്റി ഒന്നാം വയസിലും കര്‍മരംഗത്ത് സജീവസാന്നിധ്യമായി പ്രശോഭിക്കുന്ന മാര്‍ ക്രിസോസ്റ്റം ഇക്കുറി ജന്മദിനം ആഘോഷിക്കുന്നത് പത്മഭൂഷണ്‍ ബഹുമതിയുടെ തിളക്കത്തിലാണ്.

കേരള സുറിയാനി സഭയില്‍ പ്രായം കൊണ്ടും സേവന കാലാവധി കൊണ്ടും മുന്നിട്ടു നില്‍ക്കുന്ന മാര്‍ ക്രിസോസ്റ്റം പിതാവ് മെത്രാന്‍ പദവിയില്‍ എത്തിയിട്ട് 65 വര്‍ഷങ്ങള്‍ പിന്നിടുന്നു. 73 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് അദ്ദേഹം പൌരോഹിത്യത്തിലേയ്ക്ക് പ്രവേശിക്കുന്നത്. 1999 മാര്‍ച്ച് 15ന് ഒഫിഷിയേറ്റിംഗ് മെത്രാപ്പോലീത്തയും 1999 ഒക്ടോബര്‍ 23ന് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായി. തനതു ഭാഷാ ശൈലിയിലൂടെ അദ്ദേഹം പടുത്തുയര്‍ത്തിയ ബന്ധങ്ങളും ജീവിത ക്രമവും ആഗോള തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടു. പ്രഭാഷണ പാടവത്താല്‍ ജനമനസുകളെ കയ്യിലെടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

മാരാമണ്ണില്‍ വിശ്രമജീവിതം നയിക്കുന്ന മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നൂറ്റി ഒന്നാം ജന്മദിനാഘോഷം സഭയുടെ നേതൃത്വത്തില്‍ 30നു തിരുവല്ലയില്‍ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply