ആ​​​ർ​​​ക്കും ഓ​​​ടി​​​യെ​​​ത്താ​​​വു​​​ന്ന ആ​​​ത്മ ബ​​​ല​​​മാ​​​യി​​​രു​​​ന്നു മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത: ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആർക്കും എപ്പോളും ഓടിയെത്താവുന്ന ആത്മ ബലമായിരുന്നു
സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്തയെന്ന് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത മെ​​​ത്രാ​​​പ്പോ​​​ലി​​​ത്ത​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സി​​​നു ന​​​ൽ​​​കി​​​യ യാ​​​ത്ര​​​യ​​​യ​​​പ്പ് പൊ​​​തു സ​​​മ്മേ​​​ള​​​നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക​​​ഴി​​​ഞ്ഞ നാ​​​ൽ​​​പ്പ​​​തു വ​​​ർ​​​ഷ​​​മാ​​​യി അ​​​ധ്യാ​​​പ​​​ക​​​നും, മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ എ​​​ന്ന നി​​​ല​​​ക​​​ളി​​​ൽ സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ ശു​​​ശ്രൂ​​​ഷ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ആ​​​ത്മീ​​​യ, അ​​​ധ്യാ​​​പ​​​ന സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നു യാ​​​ത്ര​​​യ​​​യ​​​പ്പ് പൊ​​​തു സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെയ്ത് മുൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പറഞ്ഞു. ക​​​ണ്ടു മു​​​ട്ടി​​​യ​​​വ​​​ർ​​​ക്കെ​​​ല്ലാം സാ​​​ന്ത്വ​​​ന സ്പ​​​ർ​​​ശം ന​​​ൽ​​​കി​​​യ ദൈ​​​വ മ​​​നു​​​ഷ്യ​​​നാ​​​യി​​​രു​​​ന്നു മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് എ​​​ന്ന് ആ​​​ർ​​​ച്ചു ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു. മ​​​ന്ത്രി​​​മാ​​​രാ​​​യ ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്, കെ.​​​രാ​​​ജു, എം.​​​എം.​​​മ​​​ണി, എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​നെ​​​ത്തി ആ​​​ശം​​​സ​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചു.

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ഡോ.​​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, ധ​​​ർ​​​മ​​​രാ​​​ജ് റ​​​സാ​​​ലം, ആ​​​ർ.​​​ക്രി​​​സ്തു ദാ​​​സ്, യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തെ​​​യ​​​ഡോ​​​ഷ്യ​​​സ,സ്വാ​​​മി ഗു​​​രു ര​​​ത്നം ജ്ഞാ​​​ന ത​​​പ​​​സ്വി, മോ​​​ണ്‍.​​​മാ​​​ത്യു മ​​​ന​​​ക്ക​​​ര​​​കാ​​​വി​​​ൽ, പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​വി.​​​തോ​​​മ​​​സ്, ഡോ.​​​ശ​​​ശി ത​​​രൂ​​​ർ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, എ​​​ൻ.​​​കെ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, മു​​​ൻ ഡി​​​ജി​​​പി. ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍ മ​​​ത്താ​​​യി, ഡോ.​​​ജാ​​​ൻ​​​സി ജ​​​യിം​​​സ്, പെ​​​രു​​​ന്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​ൻ, പാ​​​ലോ​​​ട് ര​​​വി, പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​ൻ ജാ​​​സി ഗി​​​ഫ്റ്റ്, പാ​​​ള​​​യം ഇ​​​മാം വി.​​​പി. സൂ​​​ഹൈ​​​ബ് മൗ​​​ല​​​വി, മ​​​ദ​​​ർ ജൈ​​​ൽ​​​സ് ഡി.​​​എം, എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ