ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസരംഗം പ്ര​ശം​സ​നീ​യാ​ർ​ഹം: മാർ ജോർജ് ആലഞ്ചേരി

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ വി​ദ്യാ​ഭ്യാ​സ​രം​ഗം പ്ര​ശം​സ​നീ​യാ​ർ​ഹ​വു​മാ​ണെ​ന്നും വി​ദ്യാ​ഭ്യാ​സ മേഖലയിലെ പ്രവത്തനങ്ങൾ സുസംഘടിതമാണെന്നും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യോ​ടെ സേ​വ​നം തു​ട​രു​മെ​ന്നും സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. ​കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ദേശീയ റാങ്കിംഗില്‍ 46ാം സ്ഥാനം കരസ്ഥമാക്കിയ എസ്ബി കോളജിനെ അനുമോദിക്കാനും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടിലിനു യാത്രയയപ്പു നല്‍കാന്‍ ചങ്ങനാശേരി പൗരാവലിയും പൂര്‍വവിദ്യാര്‍ഥി സംഘടനയും പിടിഎയും സംയുക്തമായി മാര്‍ കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂ​ല്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​തൃ​കാ​സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ അ​തി​രൂ​പ​ത ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പറഞ്ഞു.

സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സമ്മേളനത്തിൽ കെ.​സി.​ജോ​സ​ഫ് എം​എ​ൽ​എ, സീ​റോ​മ​ല​ബാ​ർ​സ​ഭ​യു​ടെ ഹ​യ​ർ​എ​ഡ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​ഡോ.​ജോ​ർ​ജ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, ക​ണ്‍വീ​ന​ർ സാ​ജ​ൻ ഫ്രാ​ൻ​സി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ടോ​മി പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Leave a Reply