പു​തി​യൊ​രു ഇ​ന്ത്യ​ൻ വി​ക​സ​ന മാ​തൃ​ക ലോ​ക​രാ​ഷ്‌ട്രങ്ങ​ൾ​ക്കു ന​ൽ​ക​ണം: മാർ ആലഞ്ചേരി

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മ​ജി വി​ഭാ​വ​നം ചെ​യ്ത​തു പോ​ലെ പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ പു​തി​യൊ​രു ഇ​ന്ത്യ​ൻ വി​ക​സ​ന മാ​തൃ​ക ലോ​ക​രാ​ഷ്‌ട്രങ്ങ​ൾ​ക്കു ന​ൽ​ക​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ നൂ​റ്റ​ന്പ​താം ജ​ന്മ​വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് രാ​ഷ്‌ട്രപ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രാ​ഷ്‌ട്രപ​തി ഭ​വ​നി​ൽ ഇ​ന്ന​ലെ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല ദേ​ശീ​യ സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി.

ഇ​ന്ത്യ​യു​ടെ സ്വ​ന്തം സാ​ന്പ​ത്തി​ക, കാ​ർ​ഷി​ക, പാ​രി​സ്ഥി​തി​ക, വ്യ​വ​സാ​യി​ക, മാ​ധ്യ​മ ന​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. ഇന്ത്യയുടെ വികസനം ഗ്രാ​മ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൂ​ടി ഫ​ല​പ്ര​ദ​മാ​യി എ​ത്തി​ക്കു​ന്ന​തി​നു​ള്ള വ​ലു​തും ചെ​റു​തു​മാ​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്ക​ണം.

ഗ്രാ​മ​ങ്ങ​ളി​ലാ​ണ് യ​ഥാ​ർ​ഥ ഇ​ന്ത്യ എ​ന്ന ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ൾ വ​ള​രെ പ്ര​സ​ക്ത​മാ​ണെന്നും ഗ്രാ​മ​ങ്ങ​ളി​ലെ കൃ​ഷി, വ്യ​വ​സാ​യം, ക​ച്ച​വ​ടം തു​ട​ങ്ങി​യ ത​ല​ങ്ങ​ളി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കൂ​ടു​ത​ൽ ശ്ര​ദ്ധ പ്ര​ത്യേ​കം പ​തി​യേ​ണ്ട​തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാ​ഷ്‌ട്രപ​തി, പ്ര​ധാ​ന​മ​ന്ത്രി, ഉ​പ​രാ​ഷ്‌ട്രപ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു, മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സിം​ഗ്, സു​ഷ​മ സ്വ​രാ​ജ്, നി​തി​ൻ ഗ​ഡ്ക​രി, രാം ​വി​ലാ​സ് പാ​സ്വാ​ൻ, പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ, ജൂ​വ​ൽ ഓ​റം, പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദ്, മു​ഖ്യ​മ​ന്ത്രി​മാ​രാ​യ മ​മ​ത ബാ​ന​ർ​ജി, നി​തീ​ഷ് കു​മാ​ർ, ന​വീ​ൻ പ​ട്നാ​യി​ക്, അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്, യോ​ഗി ആ​ദി​ത്യ​നാ​ഥ്, മെ​ഹ​ബൂ​ബ മു​ഫ്തി, വി. ​നാ​രാ​യ​ണ സ്വാ​മി തു​ട​ങ്ങി നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.

Please enter your comment!
Please enter your name here