ശു​ശ്രൂ​ഷ​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ​തും വി​ല​പ്പെ​ട്ട​തും വ​യോ​ജ​ന​ങ്ങ​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​ത്: മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്

വ​ട​ക്ക​ഞ്ചേ​രി: ശു​ശ്രൂ​ഷ​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ​തും വി​ല​പ്പെ​ട്ട​തും നി​രാ​ലം​ബ​രും രോ​ഗി​ക​ളു​മാ​യ വ​യോ​ജ​ന​ങ്ങ​ളെ ശു​ശ്രൂ​ഷി​ക്കുന്നതാണ് എന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ബോ​ധി​പ്പി​ച്ചു. ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ സ​മൃ​ദ്ധ​മാ​വുന്നത് പാവപ്പെട്ടവർക്ക് നല്ലത് കൊടുക്കുമ്പോൾ ആണെന്ന് ബി​ഷ​പ്പ് ഓ​ർ​മ്മി​പ്പി​ച്ചു.

നി​രാ​ലം​ബ​രാ​യ അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന മം​ഗ​ലം പാ​ല​ത്തെ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ൽ പു​തി​യ​താ​യി നി​ർ​മ്മി​ച്ച റി​ക്രി​യേ​ഷ​ൻ ഹാ​ൾ സ​മു​ച്ഛ​യ​ത്തി​ന്‍റെ ആ​ശീ​ർ​വ്വാ​ദ​ക​ർ​മ്മ​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ്വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്.

ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ അ​മ്മ​മാ​ർ​ക്ക് ഏറ്റവും നല്ല ബ്ര​ദ​ർ ജോ​ബി വെ​ട്ടു​വ​യ​ലി​നേ​യും ജീ​വി​തം മു​ഴു​വ​ൻ സേ​വ​ന ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ന്ന വൈ​ദാ​ൻ സി​സ്റ്റേ​ഴ്സി​നേ​യും ബി​ഷ​പ്പ് പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ദൈ​വ​ദാ​ൻ സി​സ്റ്റേ​ഴ്സ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ.​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Leave a Reply