കാ​രു​ണ്യ​ത്തി​ന്‍റെ വ​ലി​യ മ​ഴ പെ​യ്യി​ച്ച ധ​ന്യാ​ത്മാ​വാ​ണ് ക​ദ​ളി​ക്കാ​ട്ടി​ല​ച്ച​ൻ: മാ​ർ മു​രി​ക്ക​ൻ

അ​ശ​ര​ണ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും ആ​ലം​ബ​ഹീ​ന​രു​ടെ​യും ഇ​ട​യി​ൽ ദൈ​വ​ത്തി​ന്‍റെ മാ​ലാ​ഖ​യാ​യി ഇ​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ കാ​രു​ണ്യ​ത്തി​ന്‍റെ വ​ലി​യ മ​ഴ പെ​യ്യി​ച്ച ധ​ന്യാ​ത്മാ​വാ​ണ് ക​ദ​ളി​ക്കാ​ട്ടി​ല​ച്ച​നെ​ന്ന് പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു.ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ൽ ഉ​ദി​ച്ച കാ​രു​ണ്യ​ത്തി​ന്‍റെ മാ​ലാ​ഖ​യാ​ണ് മത്തായിച്ചൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധ​ന്യ​ൻ മ​ത്താ​യി അ​ച്ച​ന്‍റെ 83ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ എ​സ് എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ക​പ്പേ​ള​യി​ൽ ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് റ​വ.​ഡോ. കു​ര്യ​ൻ മ​റ്റം പ്ര​ഭാ​ഷ​ണം ന​ട​ത്തും. മൂ​ന്നി​ന് ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അർപ്പിക്കും. .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ