കർ​​ഷ​​ക​​ർ ഒ​​രു​​മി​​ച്ച് ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ അ​​ണി​​നി​​ര​​ക്കേ​​ണ്ട​​ത് ഈ ​​കാ​​ല​​ഘ​​ട്ട​​ത്തിന്റെ ആവശ്യം: മാർ മുരിക്കൻ

പാലാ: ക​​ർ​​ഷ​​ക​​ർ ഒ​​രു​​മി​​ച്ച് ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ അ​​ണി​​നി​​ര​​ക്കേ​​ണ്ട​​ത് ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ക​​ർ​​ഷ​​ക​​രെ ര​​ക്ഷി​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്കു മാ​​ത്ര​​മേ സാ​​ധി​​ക്കൂ​​വെ​​ന്നും പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ.

പാ​​ലാ ബി​​ഷ​​പ്സ് ഹൗ​​സി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ഇ​​ൻ​​ഫാം പാ​​ലാ രൂ​​പ​​ത സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്.വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ കൃ​​ഷി ചെ​​യ്യു​​ന്ന ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ വി​​വി​​ധ​​ങ്ങ​​ളാ​​ണ്. ക​​ർ​​ഷ​​ക​​ർ ഒ​​രു​​മി​​ച്ചു നി​​ൽ​​ക്കു​​ന്പോ​​ൾ മാ​​ത്ര​​മേ ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ക്കൂ. ഇ​​ൻ​​ഫാ​​മി​​നെ ശ​​ക്തി​​പ്പെ​​ടു​​ത്തേ​​ണ്ട​​ത് ഇ​​ന്നി​​ന്‍റെ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും മാ​​ർ മു​​രി​​ക്ക​​ൻ പ​​റ​​ഞ്ഞു.

കാ​​ർ​​ഷി​​ക​​മേ​​ഖ​​ല നേ​​രി​​ടു​​ന്ന അ​​തി​​രൂ​​ക്ഷ​​മാ​​യ പ്ര​​തി​​സ​​ന്ധി എ​​ങ്ങ​​നെ ത​​ര​​ണം​​ചെ​​യ്യാം, ട​​യ​​ർ ലോ​​ബി​​ക​​ളു​​ടെ​​യും കോ​​ർ​​പ​​റേ​​റ്റു​​ക​​ളു​​ടെ​​യും ഇ​​ച്ഛാ​​നു​​സ​​ര​​ണം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ക​​ർ​​ഷ​​ക​​വി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ൾ, ത​​ക​​ർ​​ന്ന​​ടി​​യു​​ന്ന റ​​ബ​​ർ മേ​​ഖ​​ല, ചൈ​​ന​​യി​​ൽ നി​​ന്നു​​ള്ള റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി​​ക്ക് ആ​​ന്‍റി ഡ​​ന്പിം​​ഗ് ഡ്യൂ​​ട്ടി, രാ​​ജ്യ​​ത്തെ ക​​ർ​​ഷ​​ക​​രു​​ടെ ന​​ട്ടെ​​ല്ലൊ​​ടി​​ക്കു​​ന്ന ആ​​ഗോ​​ള വാ​​ണി​​ജ്യ ക​​രാ​​റു​​ക​​ൾ, ക​​ർ​​ഷ​​ക​​ന്‍റെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു ന്യാ​​യ​​വി​​ല ല​​ഭ്യ​​മാ​​ക്ക​​ൽ, കാ​​ർ​​ഷി​​ക ക​​ട​​ങ്ങ​​ൾ എ​​ഴു​​തി​​ത്ത​​ള്ള​​ൽ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ സ​​മ്മേ​​ള​​ന​​ത്തി​​ൽ ച​​ർ​​ച്ച​​ചെ​​യ്തു.

രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് ത​​റ​​പ്പേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് ത​​യ്യി​​ൽ, രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യു മാ​​ന്പ​​റ​​ന്പി​​ൽ, സെ​​ക്ര​​ട്ട​​റി ബേ​​ബി പ​​ന്ത​​പ്പ​​ള്ളി, സ​​ണ്ണി മു​​ത്തോ​​ല​​പു​​രം, ജോ​​സി വ​​യ​​ലി​​ൽ​​ക​​ള​​പ്പു​​ര തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ