വി​ജ​യി​ച്ച് മു​ന്നി​ലെ​ത്തു​ന്ന​വ​ർ പി​ന്നി​ലാ​യ​വ​രെ മ​റ​ക്ക​രു​ത്: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

നിരവധി പേരുടെ അധ്വാനമാണ് ഒരുവനെ മുന്നിലെത്തിക്കുന്നത്. വിജയിച്ചവർ പിന്നിലായവരെ ഒരിക്കലും മറക്കരുത് എന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പാ​ലാ രൂ​പ​ത ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന എ ​പ്ല​സ് വി​ന്നേ​ഴ്സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ പൂർത്തിയാക്കുന്നത് വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ത്തി​ന്‍റെ​യും നേ​ട്ട​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​ടെ ന​ന്മ​യ്ക്ക് ഉ​പ​ക​രി​ക്കു​ന്പോ​ഴാ​ണ്. സ​നാ​ത​ന മൂ​ല്യ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ ജീ​വി​ത പ​രി​ശീ​ല​ന​ത്തി​ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചർത്തു.

കെ.​എം. മാ​ണി എം​എ​ൽ​എ സമ്മേളനത്തിൽ അ​ധ്യ​ക്ഷ​ത വ​ഹിച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ബെ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം, ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കാ​വു​കാ​ട്ട്, സെ​ക്ര​ട്ട​റി ജോ​ബ​റ്റ് തോ​മ​സ്, ടോ​ജോ ഐ​സ​ക്, ജോ​ബി വ​ർ​ഗീ​സ്, സി​ബി തോ​ട്ട​ക്ക​ര, മാ​നു​വ​ൽ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യി​പ്പി​ച്ച 35 സ്കൂ​ളു​ക​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ 602 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

Leave a Reply