ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​ക​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

ചെ​ങ്ങ​ന്നൂ​ർ: ഭ​ര​ണാ​ധി​കാ​രി​ക​ൾ​ ജ​ന​വി​രു​ദ്ധ മ​ദ്യ​ന​യം നടപ്പിലാക്കുന്നതിനെതിരെ ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​ക​ണ​മെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. കേ​ര​ള മ​ദ്യ​വി​രു​ദ്ധ വി​ശാ​ല​സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന​ത​ല ബ​ഹു​ജ​ന ക​ണ്‍വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ദ്യ​വി​രു​ദ്ധ സം​സ്കാ​രം ഇ​വി​ടെ ശ​ക്തി​പ്പെ​ടേ​ണ്ട​തു​ണ്ട്. മ​ദ്യ​ശാ​ല തു​റ​ന്നു കൊ​ടു​ക്കു​ന്ന​തു ജ​ന​സേ​വ​ന​മ​ല്ല. ജ​ന​വി​രു​ദ്ധ​ന​യം സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്പോ​ൾ പാ​ടി​ല്ലെ​ന്നു പ​റ​യാ​ൻ ന​മു​ക്കാ​ക​ണം. വാ​ഗ്ദാ​ന ലം​ഘ​നം സ​ത്യ​സ​ന്ധ​ത​യി​ല്ലാ​യ്മ​യു​ടെ​യും നീ​തി​ബോ​ധ​മി​ല്ലാ​യ്മ​യു​ടെ​യും തെ​ളി​വാ​ണ്. മ​ദ്യ​വ​ർ​ജ്ജ​നം പ​റ​ഞ്ഞ​വ​ർ മ​ദ്യ ല​ഭ്യ​ത കൂ​ട്ടു​ക​യും അ​നാ​യാ​സം മ​ദ്യം ല​ഭി​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​ക്കു​ക​യുമാണ് എന്ന് ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

സമ്മേളനത്തിൽ ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പേ മ​ദ്യ​നി​രോ​ധ​നാ​ധി​കാ​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ വി​ശാ​ല സ​ഖ്യം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply