വ്യ​ക്തിമി​ക​വ​ല്ല, കൂ​ട്ടാ​യ​ പ്ര​വ​ർ​ത്ത​ന​മാ​ണ് വി​ജ​യ​ത്തി​നാ​ധാ​രം: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ

ചെ​റു​തോ​ണി: വ്യ​ക്തി മി​ക​വ​ല്ല,കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് വ​ലി​യ വി​ജ​യ​ത്തി​നാ​ധാ​ര​മാ​യി​ത്തീ​ർ​ന്നതെന്ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ. മെ​ത്രാ​ഭി​ഷേ​ക ക​മ്മി​റ്റി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​വും ക​ഠി​നാ​ധ്വാ​ന​വും ഒ​രു​മ​യു​മാ​ണ് ഇ​ടു​ക്കി​യി​ലെ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങ് വി​ജ​യ​ക​ര​മാ​ക്കി​​തീ​ർ​ത്ത​തെന്നും ഇ​ടു​ക്കി​യി​ലെ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​തി​നൊ​പ്പം ഏ​റെ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യി​ട്ടു​മു​ണ്ട്. മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ രൂ​പ​ത​യ്ക്കു​ള്ളി​ലും പു​റ​ത്തും ന​ല്ല അ​ഭി​പ്രാ​യ​മാ​ണ് മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​നെ​ക്കു​റി​ച്ച് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഇ​ടു​ക്കി​യി​ലെ അ​ല്മാ​യ​രും വൈ​ദി​ക​രും സ​ന്യാ​സി​നി​ക​ളും ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു. ക​ഠി​നാ​ധ്വാ​ന​വും സ​ഹ​ക​ര​ണ​വും ത്യാ​ഗ​മ​നോ​ഭാ​വ​വും ഇ​ടു​ക്കി​യി​ലെ സ​ഭ​യു​ടെ വ​ള​ർ​ച്ച​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യിത്തീ​രുമെന്നും ബി​ഷ​പ് പ​റ​ഞ്ഞു.

മെ​ത്രാ​ഭി​ഷേ​ക ക​മ്മി​റ്റി​ക​ളു​ടെ അ​വ​ലോ​ക​ന​ത്തി​നും ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ടു​ന്ന​തി​നു​മാ​യി വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ജോ​സ് ചെ​മ്മ​ര​പ്പി​ള്ളി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ഡോ.​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, പ്രൊ​ക്യു​റേ​റ്റ​ർ റ​വ.​ഡോ.​ജോ​ർ​ജ് കു​ഴി​പ്പി​ള്ളി​ൽ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​ക്ക​ൽ, ഫാ.​അ​ബ്രാ​ഹം പു​റ​യാ​റ്റ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ.ഓൺലൈൻ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

Leave a Reply